കനത്തമഴ; കണ്ണൂരിലെ ചെങ്കല്‍പണയില്‍ മണ്ണിടിഞ്ഞു വീണു; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

മണ്ണിടിച്ചിലില്‍ ടിപ്പര്‍ ഡ്രൈവര്‍ ജിതിനും പരിക്കേറ്റിട്ടുണ്ട്

dot image

കണ്ണൂര്‍: കനത്തമഴയില്‍ കണ്ണൂരിൽ മണ്ണിടിഞ്ഞ് അതിഥി സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. അസം സ്വദേശി ഗോപാല്‍ വര്‍മയാണ് ചൂരലിലെ ചെങ്കല്‍പണയിലുണ്ടായ അപകടത്തില്‍ മരിച്ചത്. മണ്ണിടിച്ചിലില്‍ ടിപ്പര്‍ ഡ്രൈവര്‍ ജിതിനും പരിക്കേറ്റിട്ടുണ്ട്.

ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. മരിച്ച ഗോപാലിന്‌റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

content highlights:Heavy rain; Landslide in Chenkalpana, Kannur; Tragic end for guest worker

dot image
To advertise here,contact us
dot image