
കാര്‍ബോഹൈഡ്രേറ്റ് കഴിച്ചുകൊണ്ട് കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? കൊഴുപ്പ് ഇല്ലാതാക്കാന്‍ രാത്രിയില്‍ കഴിക്കാന്‍ പറ്റുന്ന ചില കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളുള്ളതായി ഫിറ്റ്നസ് പരിശീലകര്‍ പറയുന്നു. രാത്രിയില്‍ മിതമായി മാത്രം കഴിക്കുകയാണെങ്കില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണ് മധുരക്കിഴങ്ങ്.
വിദഗ്ധര്‍ പറയുന്നത് പ്രകാരം, മധുരക്കിഴങ്ങില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന് കൂടുതല്‍ ഊര്‍ജം നല്കുന്നു. മധുരക്കിഴങ്ങ് നാരുകളുടെ കലവറയാണ്, ഇത് വിശപ്പ് മാറാന്‍ പെട്ടെന്ന് സഹായിക്കുന്നു, കൂടാതെ ശരീരഭരം നിയന്ത്രിക്കുന്നതിനും കാരണമാകുന്നു. മധുരക്കിഴങ്ങ് ഗ്ലൈസെമിക് സൂചികയില്‍ താഴെയായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ വര്‍ധനവിന് കാരണമാകില്ലെന്നാണ് കണ്ടെത്തല്‍.
മധുരക്കിഴങ്ങ് കഴിക്കേണ്ടതിന് മുന്ന് കാരണങ്ങള്‍
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ മധുരക്കിഴങ്ങ് സഹായിക്കുന്നു. കൂടാതെ ശരീരത്തിന് സെറോടോണിന്‍, മഗ്നീഷ്യം എന്നിവ പ്രദാനം ചെയ്യുന്നു.
മധുരക്കിഴങ്ങ് പോഷകഗുണമുള്ള ഭക്ഷണമാണ്. അതില്‍ കൂടിയ അളവില്‍ നാര്, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
ഗ്ലൈസെമിക് സൂചിക കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമെന്ന പേടി വേണ്ട.
Content Highlight; Eat This Before Bed to Burn Fat Faster While Still Enjoying Carbs, Says Fitness Coach