
തിരുവനന്തപുരം: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. വർക്കലയിലാണ് സംഭവം. വർക്കല താലൂക്ക് ആശുപത്രിയിൽ പോകാനെന്ന് പറഞ്ഞ് കുട്ടിയെ പൊന്മുടിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. അവശയായ പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. പീഡന വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. മദ്യപിച്ച് മകളേയും ഭാര്യയേയും ക്രൂരമായി ഉപദ്രവിക്കുന്നതും പതിവായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമാന കേസിൽ 2019-ലും ഇയാൾ അറസ്റ്റിലായിരുന്നു. എന്നാൽ വിചാരണവേളയിൽ സാക്ഷികൾ കൂറുമാറിയതോടെ കോടതി ഇയാളെ വെറുതെ വിട്ടു. അന്ന് കുട്ടി വെറുതെ പറയുന്നതാണെന്നാണ് അമ്മയും ബന്ധുക്കളും കരുതിയത്.
Content Highlights: father arrested for assaulting daughter