അവസാന പന്തിൽ ജയം കൈവിട്ട് രാജസ്ഥാൻ; കൊൽക്കത്തയ്ക്ക് ഒരു റൺ ജയം

അവസാന പന്ത് വരെ നീണ്ട ആവേശപ്പോരിലായിരുന്നു രാജസ്ഥാൻ കൈവിട്ടത്.

dot image

ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഒരു റൺസ് ജയം. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരിലായിരുന്നു രാജസ്ഥാൻ കൈവിട്ടത്.

രാജസ്ഥാന് വേണ്ടി റിയാൻ പരാഗ് മികച്ച പോരാട്ടം നടത്തി. ഇന്നത്തെ മത്സരത്തിൽ 45 പന്തിൽ 95 റൺസാണ് പരാഗ് നേടിയത്. എട്ട് സിക്‌സറും ആറ് ഫോറുകളും താരം ഇതിനകം നേടി. 21 പന്തിൽ 34 റൺസ് നേടിയ യശ്വസി ജയ്‌സ്വാൾ മാത്രമാണ് പരാഗിനെ കൂടാതെ തിളങ്ങിയത്. ജയ്സ്വാൾ 34 റൺസ് നേടി. ഹെറ്റ്മെയർ 29 റൺസും ശുഭം ദുബെ 25 റൺസ് നേടി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു കൊൽക്കത്ത. കൊൽക്കത്തയ്ക്ക് വേണ്ടി ആന്ദ്രേ റസൽ അർധ സെഞ്ച്വറി നേടി. 25 പന്തിൽ 57 റൺസാണ് റസൽ നേടിയത്. രഘുവൻഷി 31 പന്തിൽ അഞ്ചുഫോറുകൾ അടക്കം 44 റൺസ് നേടി പുറത്തായി. 25 പന്തിൽ 35 റൺസ് നേടി റഹ്മാനുള്ള ഗുർബാസും 30 റൺസ് നേടി അജിങ്ക്യാ രഹാനെയും ഭേദപ്പെട്ട പ്രകടനം നടത്തി.

Content Highlights: kolkata knight riders beat rajasthan royals

dot image
To advertise here,contact us
dot image