

വഡോദരയുടെ മണ്ണിൽ വീണ്ടും ചരിത്രമെഴുതി ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി. ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ കളത്തിലിറങ്ങിയതും ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങളില്‍ അഞ്ചാമത്തെ താരമെന്ന നേട്ടം കോഹ്‌ലി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിരുന്നു. ഇപ്പോഴിതാ ബാറ്റുകൊണ്ടും വിരാട് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ 28,000 റൺസെന്ന നാഴികക്കല്ലാണ് ഇന്ത്യയുടെ മുൻനായകൻ പിന്നിട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 28,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ മൂന്നാമത്തെ ബാറ്ററാണ് വിരാട് കോഹ്‌ലി. മത്സരത്തിന് മുൻപ് ഈ നേട്ടത്തിലെത്താൻ 25 റൺസ് കൂടി വേണ്ടിയിരുന്ന കോഹ്‌ലി, ഇന്ത്യൻ ഇന്നിംഗ്‌സിന്റെ 13-ാം ഓവറിൽ ആദിത്യ അശോകിനെ ഫോറടിച്ചാണ് 28,001 റൺസിലെത്തിയത്.
Content Highlights: Virat Kohli Becomes Third Batter In The World To Score 28,000 Runs In International Cricket