

തന്റെ നിലപാടുകളിലൂടെയും നടി പാര്‍വതി തിരുവോത്ത് തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ അമ്മയാകാൻ ആഗ്രഹിച്ച കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് പാർവതി തിരുവോത്ത്. കുട്ടിക്കാലത്ത് തനിക്ക് അമ്മയാകാൻ തോന്നിയിരുന്നെന്ന് പാർവതി പറയുന്നു. എന്നാൽ ഇപ്പോൾ ഒരു കുഞ്ഞിന് ജന്മം നൽകുന്ന ആളായി തന്നെ കാണുന്നില്ലെന്നും പാർവതി പറഞ്ഞു. ഹൗട്ടർഫ്ലൈക്ക്നൽകിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ വെളിപ്പെടുത്തൽ.
'എന്റെ മകളുടെ പേര് ടാറ്റൂ ചെയ്തിട്ടുണ്ട്. ഏഴ് വയസായപ്പോൾ ഞാൻ ഭാവിയിൽ ദത്തെടുക്കുമെന്ന് തീരുമാനിച്ചിരുന്നു. കാരണം സുസ്മിത സെൻ ആണ്. അവരുടെ ഇന്റർവ്യൂ കണ്ടതും വല്ലാതെ സ്വാധീനിക്കപ്പെട്ടതും ഞാൻ ഓർക്കുന്നു. അച്ഛനും അമ്മയും ഞാൻ പറഞ്ഞത് കാര്യമാക്കിയില്ല. എന്നാൽ ടാറ്റൂ ചെയ്തത് കണ്ട് ഇവൾ സീരിയസാണെന്ന് അമ്മയ്ക്ക് തോന്നി. ഒരുപക്ഷെ അതിന് വേണ്ടി ഞാൻ ഒരിക്കൽ തയ്യാറായേക്കും. ഒരു കുഞ്ഞിന് ജന്മം നൽകുന്ന ആളായി ഞാൻ ഇപ്പോൾ എന്നെ കാണുന്നില്ല. എഗ് ഫ്രീസ് ചെയ്തിട്ടില്ല. എന്റെ ബോഡിയെ അതിലൂടെ കൊണ്ട് പോകാൻ ഞാനാഗ്രഹിക്കുന്നില്ല.
ഇതിൽ ഓരോരുത്തർക്കും അവരുടേതായ തീരുമാനമാണ്. എന്റേത് പല തവണ മാറിയിട്ടുണ്ട്. അമ്മയാകുന്നതാണ് എന്റെ ജീവിതത്തിൽ ചെയ്യാനുള്ള ഏക കാര്യമെന്ന് ഞാൻ വിചാരിച്ച സമയമുണ്ട്. ഭാഗ്യം, ആ ചിന്തയിൽ നിന്ന് കടന്നല്ലോ, ദെെവത്തിന് നന്ദി എന്നാണിപ്പോൾ ഞാൻ ചിന്തിക്കുന്നത്. അന്നത്തെ എന്റെ ഒരംശം പോലും ഇന്നില്ല. പക്ഷെ നർച്വർ ചെയ്യാനുള്ള മെച്ചപ്പെട്ടെ സെൻസ് എനിക്കിന്നുണ്ട്. എന്റെ വളർത്ത് നായ കാരണമാണത്.
ഭാവിയിൽ ഒരു മനുഷ്യ ജീവനുണ്ടാക്കണമെന്ന് തോന്നിയാൽ ഒരു പങ്കാളിയുണ്ടായി ഞങ്ങളിലെ ശകലങ്ങൾ ഉണ്ടാകണമെന്ന് കരുതുന്ന നിമിഷത്തിലായിരിക്കും. ഇന്നത്തെ ലോകം എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് അവരെ തീയിലേക്ക് എറിയുന്നത് പോലെയാണ്. കൂടുതൽ കുട്ടികളെയുണ്ടാക്കാൻ തനിക്ക് താൽപര്യമില്ല,' പാർവതി തിരുവോത്ത് പറഞ്ഞു.
2006 ൽ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് പാർവതി തിരുവോത്ത്. ആ വർഷം തന്നെ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം പുത്തെടുക്കാൻ പാർവതിയ്ക്കായി. പിന്നീട് മരിയാൻ, ബാഗ്ലൂർ ഡേയ്‌സ്, എന്ന് നിന്റെ മൊയ്‌ദീൻ, ചാർളി, ടേക്ക് ഓഫ്, ഉയരെ, കൂടെ എന്നീ നിരവധി ചിത്രങ്ങളിലൂടെ മികച്ച പ്രകടനമാണ് പാർവതി കാഴ്ചവച്ചത്. മലയാളത്തിന് പുറമേ ബോളിവുഡിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’, പൃഥ്വിരാജ് നായകനാവുന്ന ‘ഐ നോബഡി’ എന്നീ ചിത്രങ്ങളാണ് പാർവതിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
Content Highlights: Actress Parvathy Thiruvoth has responded to questions about whether she froze her eggs, stating that such personal decisions should not be subject to public scrutiny.