മൊയീൻ അലിയുടെ ഒരോവറിൽ അഞ്ച് സിക്സർ; പരാഗിൽ നിന്നും RR ആരാധകർ പ്രതീക്ഷിക്കുന്നത് ഇതാണ്!

സീസണിൽ മോശം പ്രകടനത്തിന്റെ പേരിൽ പഴി കേൾക്കേണ്ടി വന്നിരുന്ന താരമായിരുന്നു പരാഗ്

dot image

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിന്റെ തകർത്താടൽ. മത്സരത്തിന്റെ പന്ത്രണ്ടാം ഓവർ എറിയാനെത്തിയ മൊയീൻ അലിയെ താരം അഞ്ചുസിക്സറുകൾക്ക് പായിച്ചു. ആദ്യ രണ്ടോവറിൽ കൂടി 13 റൺസ് മാത്രമായിരുന്നു മൊയീൻ അലി നേടിയിരുന്നത്. രണ്ട് വിക്കറ്റും നേടിയിരുന്നു.

അതേ സമയം സീസണിൽ മോശം പ്രകടനത്തിന്റെ പേരിൽ പഴി കേൾക്കേണ്ടി വന്നിരുന്ന താരമായിരുന്നു പരാഗ്. ഇന്നത്തെ മത്സരത്തിൽ 45 പന്തിൽ 95 റൺസാണ് പരാഗ് നേടിയത്. എട്ട് സിക്‌സറും ആറ് ഫോറുകളും താരം ഇതിനകം നേടി. 21 പന്തിൽ 34 റൺസ് നേടിയ യശ്വസി ജയ്‌സ്വാൾ മാത്രമാണ് പരാഗിനെ കൂടാതെ തിളങ്ങിയത്. ഹെറ്റ്മെയർ 29 റൺസ് നേടി ഭേദപ്പെട്ട പ്രകടനം നടത്തി.

Content Highlights: Moeen Ali hits five sixes in one over; this is what RR fans expect from Parag!

dot image
To advertise here,contact us
dot image