Top

'ഇരുപത്തിയൊന്നുകാരിയെ മേയറാക്കിയ പാര്‍ട്ടിയാണ് സിപിഐഎം', കോണ്‍ഗ്രസില്‍ തമ്മില്‍തല്ല്, പാഠം പഠിക്കുന്നില്ലെന്ന് ഷിബു ബേബി ജോണ്‍

28 Aug 2021 8:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇരുപത്തിയൊന്നുകാരിയെ മേയറാക്കിയ പാര്‍ട്ടിയാണ് സിപിഐഎം, കോണ്‍ഗ്രസില്‍ തമ്മില്‍തല്ല്, പാഠം പഠിക്കുന്നില്ലെന്ന് ഷിബു ബേബി ജോണ്‍
X

ഡിഡിസി അധ്യക്ഷന്‍മാരെ ചൊല്ലി കോണ്‍ഗ്രസില്‍ പ്രതിഷേധം കനക്കുമ്പോള്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്പി രംഗത്ത്. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ ആണ് രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും കോണ്‍ഗ്രസ് ഇതുവരെ പാഠം പഠിച്ചില്ലെന്ന് ഷിബു ബേബി ജോണ്‍ തിരുവനന്തപുരത്ത് ആരോപിച്ചു.

'പാര്‍ട്ടിയ്ക്കുള്ളിലെ തമ്മിലടിയെ ഇന്നത്തെ തലമുറ ഏറ്റവും അവജ്ഞയോടെ കാണുന്നത. പുതിയ തലമുറയ്ക്ക് തമ്മില്‍തല്ലുന്നവരെ ഇഷ്ടമല്ല എന്നുള്ളതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മൂലകാരണം. തമ്മില്‍ തല്ലുന്നവരെ വീണ്ടും പൊക്കിക്കൊണ്ടുവരിയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ആ തമ്മില്‍ തല്ലുന്നവരെ തന്നെ വീണ്ടും കാണുന്നത് ജനവിധി ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല എന്നുള്ള ഓര്‍മ്മപ്പെടുത്തലാണ് ഇത്' എന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.

എഴുപത്തഞ്ചും എണ്‍പതും വയസ്സുള്ളവരെയാണ് കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ റിസര്‍ച്ച് നടത്തി പാര്‍ട്ടിയെ നയിക്കാന്‍ കൊണ്ടുവരുന്നത്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഇതല്ല. ഇത്തരം കാര്യങ്ങള്‍ കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിക്കാന്‍ തന്നെപ്പോലുള്ളവര്‍ നിര്‍ബന്ധിതരാക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍ സിപിഐഎമ്മിനെ പുകഴ്ത്താനും ഷിബു ബേബിജോണ്‍ തയ്യാറായി. പിണറായി വിജയന്‍ ഏകാധിപതിയാണെന്ന് പറയുമ്പോഴും 21 വയസ്സായ ഒരാളെ മേയറാക്കിയ പാര്‍ട്ടിയാണ് സിപിഐഎം എന്ന് ഷിബു ബേബി ജോണ്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

Popular Stories