അഭിനയ മികവുമായി ദീപക് പറമ്പോൽ; കുടുംബ പ്രേക്ഷകരുടെ മനം കവർന്ന് ആസിഫിന്റെ 'സർക്കീട്ട്'

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ കരിയര്‍ ആരംഭിച്ച ദീപക് തുടർന്ന് ചെയ്ത വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടാന്‍ സാധിച്ച നടനാണ്

dot image

ഗൾഫ് രാജ്യത്തെ പശ്ചാത്തലമാക്കി താമർ സംവിധാനം ചെയ്ത ആസിഫ് അലി ചിത്രം സർക്കീട്ടിലൂടെ മികച്ച പ്രേക്ഷക പ്രതികരണം നേടുകയാണ് നടൻ ദീപക് പറമ്പോൽ. ചിത്രത്തിൽ ബാലു എന്ന കഥാപാത്രമായിട്ടാണ് ദീപക് പറമ്പോൽ എത്തുന്നത്. സന്ദർശകവിസയ്ക്ക് യുഎഇയിലെത്തുന്ന ആസിഫ് അലിയുടെ അമീർ എന്ന നായക കഥാപാത്രത്തിന്റെ ജീവിതം പറയുന്നതിനോടൊപ്പം തന്നെ സമാന്തരമായാണ് ദീപക് പറമ്പോൽ അവതരിപ്പിക്കുന്ന ബാലുവിന്റെയും ദിവ്യപ്രഭ അവതരിപ്പിക്കുന്ന സ്റ്റെഫിയുടെയും അവരുടെ മകൻ, ബാലതാരം ഒർഹാൻ വേഷമിട്ട ജെഫ്റോൺ എന്ന ജെപ്പുവിന്റെയും കഥ പറയുന്നത്.

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ കരിയര്‍ ആരംഭിച്ച ദീപക് തുടർന്ന് ചെയ്ത വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടാന്‍ സാധിച്ച നടനാണ്. അടുത്തിടെയിറങ്ങിയ പൊന്‍മാന്‍, സൂക്ഷ്മ ദര്‍ശിനി, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകളിലൂടെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാൻ ദീപക്കിനായിട്ടുണ്ട്. ദീപക്കിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും സർക്കീട്ടിലെ ബാലു എന്നാണ് സിനിമ കണ്ടവർ പറയുന്നത്. ആസിഫിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം കൂടിയാണ് സർക്കീട്ട്.

ബാലതാരമായ ഓർഹാൻ, സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപൻ അടാട്ട്, സിൻസ് ഷാൻ, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം - വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി, ലൈൻ പ്രൊഡക്ഷൻ - റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ- ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്ബികെ ഷുഹൈബ്.

Content Highlights: Deepak parambols gets appreciated by audience

dot image
To advertise here,contact us
dot image