തൃശൂരില്‍ കഞ്ചാവ് വില്‍ക്കാനെത്തിയ ഒറീസ സ്വദേശി പിടിയില്‍

ഇയാളില്‍ നിന്ന് അഞ്ച് കിലോയിലധികം 'ഒറിയന്‍ സ്‌പെഷ്യല്‍' എന്ന പേരില്‍ അറിയപ്പെടുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്

dot image

തൃശൂര്‍: കഞ്ചാവ് വില്‍ക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളി തൃശൂരിൽ പിടിയില്‍. ഒറീസ സ്വദേശിയായ രാജേഷിനെയാണ് എക്‌സൈസ് സംഘം സാഹസികമായി പിടികൂടിയത്. ഇയാളില്‍ നിന്ന് അഞ്ച് കിലോയിലധികം 'ഒറിയന്‍ സ്‌പെഷ്യല്‍' എന്ന പേരില്‍ അറിയപ്പെടുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. കഞ്ചാവ് വാങ്ങാനെത്തിയ ആള്‍ എക്‌സൈസ് സംഘത്തെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു.

കൊച്ചിയില്‍ ഹോട്ടലിലെ ജീവനക്കാരനായ രാജേഷ് ഇന്ന് രാവിലെ അരണാട്ടുകര പളളിക്ക് സമീപം ഓട്ടോയിലെത്തി കഞ്ചാവ് വില്‍ക്കുന്നതിനിടെയാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം സ്ഥലത്തെത്തിയത്. രാജേഷ് നിരവധി തവണ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രാജേഷിന്റെ പക്കലുണ്ടായിരുന്ന ഫോണ്‍ എക്‌സൈസ് പിടിച്ചെടുത്തു. ഫോണിലെ വിശദാംശങ്ങള്‍ പരിശോധിച്ച് കഞ്ചാവ് ഇടപാടുകാരെയും വാങ്ങി ഉപയോഗിച്ചിരുന്നവരെയും കണ്ടെത്തി കേസെടുക്കാന്‍ തൃശൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് അസി. എക്‌സൈസ് കമ്മീഷണര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

Content Highlights: Orissa native arrested for selling ganja in Thrissur

dot image
To advertise here,contact us
dot image