പോർച്ചു​ഗൽ ലീ​ഗ് കിരീട ജേതാവിനായി കാത്തിരിക്കണം; സ്പോർട്ടിങ് എഫ് സി - ബെൻഫീക മത്സരം സമനിലയിൽ

ഇതോടെ ഇരുടീമുകൾക്കും 33 മത്സരങ്ങളിൽ നിന്ന് 79 പോയിന്റായി

dot image

പോർച്ചു​ഗൽ ഫുട്ബോൾ ലീ​ഗ് കിരീട ജേതാക്കളെ അറിയുവാനായി കാത്തിരിക്കണം. ഇന്നലെ നടന്ന നിർണായക സ്പോർട്ടിങ് എഫ്സി - ബെൻഫീക മത്സരം സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി. സ്പോർട്ടിങ്ങിനായി നാലാം മിനിറ്റിൽ ഫ്രാൻസിസ്കോ ട്രിൻകോയും ബെൻഫീക്കയ്ക്കായി 63-ാം മിനിറ്റിൽ കെറെം അക്‌ടർകോഗ്‌ലുവും വല ചലിപ്പിച്ചു. ഇതോടെ ഇരുടീമുകൾക്കും 33 മത്സരങ്ങളിൽ നിന്ന് 79 പോയിന്റായി.

മെയ് 17ന് നടക്കുന്ന ബെൻഫീക്ക ബ്രാ​ഗയെയും സ്പോർട്ടിങ് എഫ് സി വിട്ടോറിയ എസ്സിയെയും നേരിടും. ഈ മത്സരത്തിന് ശേഷവും ഇരുടീമുകളും പോയിന്റ് നിലയിൽ തുല്യമാണെങ്കിൽ ​ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാവും കിരീട വിജയിയെ തീരുമാനിക്കുക. ​ഗോൾ വ്യത്യാസവും തുല്യമാണെങ്കിൽ നേടിയ ​ഗോളുകളുടെ എണ്ണമാവും കിരീട വിജയികളെ തീരുമാനിക്കുക.

നിലവിലെ പോയിന്റ് ടേബിളിൽ സ്പോർട്ടിങ് എഫ് സിയാണ് മുന്നിലുള്ളത്. 33 മത്സരങ്ങളിൽ നിന്നായി 24 ജയവും ഏഴ് സമനിലയും രണ്ട് തോൽവിയും ഉൾപ്പെടെ സ്പോർട്ടിങ് എഫ് സിക്ക് 79 പോയിന്റുണ്ട്. ബെൻഫീക്കയ്ക്ക് 33 മത്സരങ്ങളിൽ നിന്ന് 25 ജയവും നാല് സമനിലയും നാല് തോൽവിയും ഉൾപ്പെടെ 79 പോയിന്റുണ്ട്. സ്പോർട്ടിങ്ങിന്റെ ​ഗോൾവ്യത്യാസം 59 ആണ്. ബെൻഫീക്കയ്ക്ക് 56 ​ഗോളിന്റെ വ്യത്യാസമുണ്ട്.

Content Highlights: Sporting made to wait for Portuguese title after Benfica come back for derby draw

dot image
To advertise here,contact us
dot image