
സ്പാനിഷ് ലാലിഗ ഫുട്ബാളിൽ ഇന്ന് എൽ ക്ലാസിക്കോ പോരാട്ടം. ഇത്തവണത്തെ ലാലിഗ കിരീട വിജയികളെ കൂടെ തീരുമാനിക്കുന്നതാവും ഇന്നത്തെ പോരാട്ടം. നിലവിൽ ഇരുടീമുകളും 34 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ബാഴ്‌സലോണ 25 ജയവും നാല് സമനിലയും അടക്കം 79 പോയിന്റ് നേടിയിട്ടുണ്ട്. റയൽ മാഡ്രിഡാക്കട്ടെ 23 ജയവും അഞ്ചുസമനിലയും അടക്കം 75 പോയിന്റ് നേടി.
ഇന്ന് ജയിക്കാനായാൽ ബാഴ്‌സയ്ക്ക് റയലുമായുള്ള പോയിന്റ് വ്യത്യാസം കൂട്ടി കിരീടം ഉറപ്പിക്കാം. റയലിന് ജയിക്കാനായാൽ കിരീട പോരാട്ടം കൂടുതൽ സസ്പെൻസുകളിലേക്ക് നീങ്ങും.
ഈ ഫുട്ബോൾ സീസണിൽ ഇത് നാലാം തവണയാണ് റയൽ മാഡ്രിഡും എഫ് സി ബാഴ്സലോണയും നേർക്കുനേർ വരുന്നത്. കഴിഞ്ഞ മൂന്ന് തവണയും ബാഴ്സലോണയ്ക്കായിരുന്നു വിജയം. ഈ അടുത്തിടെ നടന്ന കോപ്പ ഡെൽറേ ഫൈനലിൽ ബാഴ്‌സ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കും വിജയിച്ചിരുന്നു.
Content Highlights: Barcelona vs Real Madrid, El Clasico, La Liga 2024-25