
മേജർ ലീഗ് സോക്കറിൽ മിനസോട്ട യൂണൈറ്റഡിനോട് ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോറ്റ് ഇന്റർ മയാമി. മെസ്സി ഗോൾ നേടിയെങ്കിലും ടീമിന് വിജയിക്കാനായില്ല. ഹോങ്‌വാനെ, ആന്റണി മാർക്കനിച്ച്, റോബിൻ ലോഡ് എന്നിവർ മിനസോട്ടയ്ക്ക് വേണ്ടി ഗോൾ നേടി. മയാമിയുടെ മാർസലോ വെഗാൻഡോയുടെ സെൽഫ് ഗോളും മിനസോട്ടയെ സഹായിച്ചു.
തോൽവിയോടെ മയാമി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 11 മത്സരങ്ങളിൽ നിന്ന് 21 പോയിന്റാണ് മായമിക്കുള്ളത്. 12 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുള്ള സിൻസിനാറ്റിയും കൊളംബസുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
Content Highlights: Lionel Messi Suffers Worst Defeat In Major League Soccer