
ബുണ്ടസ് ലീഗയിൽ വെർഡർ ബ്രമനുമായി സമനില വഴങ്ങിയതിന് പിന്നാലെ ആർബി ലീപ്‌സിഗിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടം. ലീഗിൽ ആദ്യ നാലിൽ പ്രവേശിക്കാൻ കഴിയാത്തതോട് കൂടിയാണ് നഷ്ടമായത്. 2017 ൽ സ്ഥാനക്കയറ്റം ലഭിച്ചത് ശേഷം ഒമ്പത് സീസണുകളിൽ രണ്ടാം തവണ മാത്രമാണ് ചാമ്പ്യൻസ് ലീഗ് നഷ്ടമാകുന്നത്.
പോയിന്റ് ടേബിളിൽ നിലവിൽ ഏഴാം സ്ഥാനത്താണ് ആർബി ലീപ്‌സിഗ്. 33 മത്സരങ്ങളിൽ നിന്ന് 13 ജയങ്ങളുമായി 51 പോയിന്റാണുള്ളത്. 79 പോയിന്റ് നേടിയ ഒന്നാം സ്ഥാനത്തുള്ള ബയേൺ മ്യൂണിക്ക് ലീഗ് കിരീടം ഉറപ്പിച്ചിരുന്നു. 68 പോയിന്റുള്ള ലെവർകൂസൻ രണ്ടാമതും 56 പോയിന്റുള്ള ഫ്രാങ്ക്ഫർട്ട് മൂന്നമതുമാണ്.
Content Highlights: rb leipzig lose champions league berth