യുവതാരങ്ങളും സൂപ്പർ താരവും ബോക്സ്ഓഫീസിൽ മുന്നേറ്റം, ആദ്യ ദിന കളക്ഷന്‍ ഇങ്ങനെ

'പ്രേമലു', 'അന്വേഷിപ്പിൻ കണ്ടെത്തും' ആദ്യ ദിന കളക്ഷൻ റിപ്പോർട്ട്
യുവതാരങ്ങളും സൂപ്പർ താരവും ബോക്സ്ഓഫീസിൽ മുന്നേറ്റം, ആദ്യ ദിന കളക്ഷന്‍ ഇങ്ങനെ

മലയാളത്തിൽ യുവാക്കൾക്കിടയിൽ ഇതിനോടകം തന്നെ വലിയ ഫാൻ ബേസുള്ള നായകനാണ് ടോവിനോ തോമസ്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ദ നേടിയ യുവതാരമാണ് നെസ്‍ലെൻ. യുവ താരത്തിന്റെയും സൂപ്പർ താരത്തിന്റെയും ചിത്രങ്ങൾ ഒരു ദിവസമാണ് തിയേറ്ററിൽ എത്തിയത് . നെസ്‍ലെനും മമിതയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'പ്രേമലു', ടോവിനോ തോമസിന്‍റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അന്വേഷിപ്പിൻ കണ്ടെത്തും' എന്നീ ചിത്രങ്ങൾക്ക് ആദ്യ ദിനത്തിൽ മികച്ച അഭിപ്രായമാണ് നേടിയത്. ഇപ്പോൾ ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷൻ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.ഇന്

യുവതാരങ്ങളും സൂപ്പർ താരവും ബോക്സ്ഓഫീസിൽ മുന്നേറ്റം, ആദ്യ ദിന കളക്ഷന്‍ ഇങ്ങനെ
'മനസ്സിൻ മണിച്ചിമിഴിൽ പനിനീർത്തുള്ളിപോൽ...'; ഓര്‍മകളില്‍ ഗിരീഷ് പുത്തഞ്ചേരി

'അന്വേഷിപ്പിൻ കണ്ടെത്തും' ബോക്സ് ഓഫീസിൽ ആദ്യ ദിനം ആകെ ഒരു കോടി 60 ലക്ഷത്തിനടുത്ത് കളക്ഷൻ നേടി. രാജ്യത്തിനകത്ത് നിന്ന് 1.20 കോടി രൂപയാണ് നേടിയത്. സിനിമയിൽ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും അഭിനയിച്ചിട്ടുണ്ട്. തിയേറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നി‍‍ർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

നെസ്‍ലെൻ-മമിത ബൈജു എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് പ്രേമലു. ചിത്രം ആദ്യ ദിനം 1.35 കോടി രൂപയാണ് കളക്ഷൻ നേടിയത്. 1.5 കോടി രാജ്യത്തിനകത്തു നിന്നും ബാക്കി പുറത്തുനിന്നുമാണ് നേടിയത്. ഗിരീഷ് എ ഡിയാണ്ചിത്രത്തിന്റെ സംവിധാനം. അൽത്താഫ് സലീം, ശ്യാം മോഹൻ എം, അഖിൽ ഭാ‍ർ​ഗവൻ, മീനാക്ഷി രവീന്ദ്രൻ, സം​ഗീത പ്രദീപ്, ഷമീർ ഖാൻ തുടങ്ങിയവരാണ് പ്രേമലുവിലെ മറ്റ് താരങ്ങൾ. റൊമാന്റിക്-കോമഡി ഴോണറിലാണ് ചിത്രം. ​ഗിരീഷിനൊപ്പം കിരൺ ജോസിയും ചേ‍ർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com