ഗ്യാസ് സിലിണ്ടറിന്റെ ചുവന്ന നിറത്തിന് പിന്നില്‍? വിവിധ നിറത്തിലുള്ള സിലിണ്ടറുകളുടെ ഉപയോഗങ്ങള്‍ അറിയാം

വിവിധ നിറത്തിലുള്ള സിലിണ്ടറുകളുടെ ഉപയോഗങ്ങള്‍ എന്താക്കെയാണ്. എല്‍ പി ജി സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതിനുള്ള സുരക്ഷാ നിയമങ്ങള്‍ എന്താണെന്നറിയാം

ഗ്യാസ് സിലിണ്ടറിന്റെ ചുവന്ന നിറത്തിന് പിന്നില്‍? വിവിധ നിറത്തിലുള്ള സിലിണ്ടറുകളുടെ ഉപയോഗങ്ങള്‍ അറിയാം
dot image

അടുക്കള ആവശ്യത്തിനും മറ്റും ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ എല്‍പിജി (LPG) സിലിണ്ടറുകള്‍. എല്ലാവരുടെയും വീടുകളില്‍ ഇവ ഉണ്ട് താനും. എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് എല്‍പിജി സിലിണ്ടറുകള്‍ക്ക് ചുവപ്പ് നിറം നല്‍കിയിരിക്കുന്നതെന്ന്. എല്‍പിജി സിലിണ്ടറുകളില്‍ പ്രധാനമായും സുരക്ഷയ്ക്കും ദൃശ്യപരതയ്ക്കും വേണ്ടിയാണ് ചുവപ്പ് നിറം നല്‍കിയിരിക്കുന്നത്. ദൂരെനിന്ന് പോലും കാണാവുന്നതും, തിളക്കമുളളതും ശ്രദ്ധപിടിച്ചുപറ്റുന്നതുമായ നിറമാണ് ചുവപ്പ്. ലോകമെമ്പാടും ചുവപ്പ് സാധാരണയായി അപകടവുമായും ജാഗ്രതയുമായും ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇതൊരു മുന്നറിയിപ്പ് സിഗ്നലായും പ്രവര്‍ത്തിക്കുന്നു. സിലിണ്ടറില്‍ കത്താന്‍ സഹായിക്കുന്ന വാതകം അടങ്ങിയിട്ടുണ്ടെന്ന് ചുവപ്പ് നിറം സൂചിപ്പിക്കുന്നു. സിലിണ്ടര്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യാനും അപകടകരമായ വസ്തുക്കള്‍ ആളുകള്‍ക്ക് തിരിച്ചറിയാനും കഴിയുമെന്ന് ഉറപ്പിക്കാന്‍ ഈ കളര്‍-കോഡിംഗ് സംവിധാനം വ്യാപകമായി ഉപയോഗിക്കുന്നു.

lpg cylinders

എല്‍പിജി സിലിണ്ടറുകള്‍ സുരക്ഷിതമായി ഉപയോഗിക്കേണ്ടത് എങ്ങനെ

എല്‍പിജി സിലിണ്ടറുകള്‍ സുരക്ഷിതമായി ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്.സിലിണ്ടര്‍ എപ്പോഴും നേരെ വയ്ക്കുക, ചോര്‍ച്ചയുണ്ടോ എന്ന് പതിവായി പരിശോധിക്കുക. അടുക്കളയില്‍ ശരിയായ വായൂ സഞ്ചാരം ഉറപ്പാക്കുക. ചൂടുള്ള വസ്തുക്കള്‍ക്ക് സമീപം സിലിണ്ടറുകള്‍ വയ്ക്കുന്നത് ഒഴിവാക്കുക. ഉപയോഗത്തില്‍ ഇല്ലാത്തപ്പോള്‍ എപ്പോഴും റെഗുലേറ്റര്‍ ഓഫ് ചെയ്യുക.

lpg cylinders

വിവിധ നിറങ്ങളിലുള്ള സിലിണ്ടറുകളും അവയുടെ ഉപയോഗവും

സിലിണ്ടറുകളിലെ വ്യത്യസ്ത നിറങ്ങള്‍ ലേബലുകള്‍ പരിശോധിച്ച് വായിക്കാതെതന്നെ വാതകങ്ങളെ വേഗത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു. അതുകൊണ്ട് ശരിയായ സിലിണ്ടര്‍ തിരിച്ചറിയാന്‍ കളര്‍ കീ അറിയേണ്ടത് അത്യാവശ്യമാണ്.

നീല സിലിണ്ടര്‍ - നീല സിലിണ്ടറില്‍ നൈട്രസ് ഓക്‌സൈഡ് അടങ്ങിയിട്ടുണ്ട്. ഇത് മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്നതാണ്.

കറുത്ത സിലിണ്ടര്‍-കറുത്ത സിലിണ്ടറില്‍ നൈട്രജന്‍ വാതകം അടങ്ങിയിട്ടുണ്ട്. ഇത് സാധാരണ താപനിലയില്‍ നിര്‍ജ്ജീവമാണ്. ഭക്ഷണം പാക്ക് ചെയ്യാനും ടയറുകളുടെ ഇന്‍ഫ്‌ളമേഷനും ഈ വാതകം ഉപയോഗിക്കുന്നു.

lpg cylinders

മൈറൂന്‍, തവിട്ട്, മഞ്ഞ സിലിണ്ടറുകളുടെ പ്രാധാന്യം

തവിട്ട്, മെറൂണ്‍ നിറങ്ങളിലുളള ഗ്യാസ് സിലിണ്ടറുകളില്‍ ആവര്‍ത്തന പട്ടികയില്‍ ആറ്റോമിക് നമ്പര്‍ 2 ഉള്ള ഹീലിയം വാതകം അടങ്ങിയിരിക്കുന്നു. ഇത് വായുവിനേക്കാള്‍ ഭാരം കുറഞ്ഞതാണ്.മഞ്ഞനിറത്തിലുളള സിലിണ്ടറുകള്‍ ഹോട്ടലിലെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു.

Content Highlights : What are the uses of different colored cylinders? Know the safety rules for using LPG cylinders.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image