

ആദ്യ കൂടിക്കാഴ്ചകൾ മിക്കപ്പോഴും കുറച്ച് നേരം മാത്രം നീണ്ടുനിൽക്കുന്നതായിരിക്കും അല്ലേ? പക്ഷേ ആ കൂടിക്കാഴ്ചയിൽ ഒരു വ്യക്തി ഉണ്ടാക്കുന്ന മതിപ്പാകും അയാളെ കുറിച്ച് മറ്റുള്ളവരുടെ മനസിൽ കാലങ്ങോളം ഉണ്ടാകുക. സെക്കൻഡുകൾക്കുള്ളിൽ ആളുകൾ ഒരാളെ കുറിച്ച് അവരുടെ അഭിപ്രായം പറയും. പലപ്പോഴും വളരെ ചെറിയ കാര്യങ്ങളിൽ നിന്നാകും ഈ നിഗമനത്തിൽ അവർ എത്തുക. നമ്മൾ ആക്ടീവായി കുറച്ച് ഭവ്യതയോടെ പെരുമാറാൻ ശ്രമിക്കും. എന്നാൽ നേരിട്ടൊന്നും പറയാതെ ചില കാര്യങ്ങൾ മറ്റുള്ളവർ നിരീക്ഷിക്കുന്നുണ്ടാകും.
ഇന്ന് ആശയവിനിമയം എത്ര വേഗത്തിലാണ് നടക്കുന്നതെന്ന് പറയേണ്ടല്ലോ? എന്തെല്ലാം സിമ്പിൾ കാര്യങ്ങളാണ് ആദ്യ കൂടിക്കാഴ്ചയിൽ ആളുകൾ ശ്രദ്ധിക്കുന്നതെന്ന് ഒന്ന് നോക്കാം. ഭൂരിഭാഗം പേരും ഇത് തുറന്നു പറയുകയുമില്ല.
ആദ്യത്തേത് പല്ലുകളാണ്. സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും ഇവ പെട്ടെന്ന് തന്നെ ആളുകളെ ആകർഷിക്കും. വൃത്തിയും വെടിപ്പുമുള്ള പല്ലുകൾ വ്യക്തിപരമായ വൃത്തിയുടെ ലക്ഷണമാണ്. നല്ലൊരു പുഞ്ചിരി ഉണ്ടാക്കുന്ന സ്വാധീനം വലുതാണ്. ഇത് ആൾക്കാരിലുണ്ടാക്കുന്ന നല്ല മതിപ്പിനും ഇടയാക്കും.
ശരിയായ രീതിയിലുള്ള സംസാരവും അതിലെ ഗ്രാമറും വരെ ആളുകൾ ശ്രദ്ധിക്കുമത്രേ. വ്യക്തമായ ഗ്രാമറോടെ സംസാരിക്കുന്ന ആളുകൾ കൂടുതൽ പ്രസന്നവും സ്വസ്ഥവുമൊക്കെയായിട്ട് ആളുകൾക്ക് ഫീൽ ചെയ്യും. ആത്മവിശ്വാസമാണ് മറ്റൊന്ന്. നിങ്ങളുടെ ശാന്തമായ സ്വഭാവത്തിലൂടെയാണ് നിങ്ങളുടെ ആത്മവിശ്വാസത്തെ അവർ തിരിച്ചറിയുക. ശാന്തമായി സ്വസ്ഥമായി സംസാരിക്കുന്ന മനുഷ്യരെ വിശ്വാസയോഗ്യമായ ആളുകളായിട്ടാകും കാണുക. ആദ്യ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ആത്മവിശ്വാസമുള്ളവരാണോ നിങ്ങളെന്ന് ആളുകൾ മനസിലാക്കും.
ഒരാളുടെ നിൽപ്പും ഇരിപ്പും പോലും ആദ്യ കാഴ്ചയിൽ ആളുകൾ ശ്രദ്ധിക്കും. നിവർന്ന് നിൽക്കുകയും ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുകയും ചെയ്താൽ നിങ്ങൾ സ്വന്തം കാര്യത്തിൽ നല്ല വിശ്വാസമുണ്ടെന്നവർ മനസിലാക്കും. അതല്ലാ ആകെ മുഴുവൻ ബുദ്ധിമുട്ടി കഷ്ടപ്പെട്ട് നിന്നാൽ അതോടെ വിധിയെഴുതുന്നത് നിങ്ങളത്ര പോരെന്നാകും. നിങ്ങളുടെ കൈയുടെയും തോളിന്റെയും ചലങ്ങൾ പോലും കാണുന്നവരിൽ സ്വാധീനം ചെലുത്തും.
ഇവിടെ തീർന്നില്ല വൃത്തിയുള്ള ചെരിപ്പുകളും സംസാരിക്കുമ്പോൾ സ്വരത്തിലുണ്ടാകുന്ന മാറ്റം പോലും ആളുകൾ ആദ്യത്തെ കൂടിക്കാഴ്ചയിൽ ശ്രദ്ധിക്കും. ശാന്തമായി വ്യക്തമായി സംസാരിച്ചാൽ മതിപ്പ് കൂടും. വേഗത്തിലും മറ്റാരെയും സംസാരിക്കാൻ അനുവദിക്കാതെയുമുള്ള സംസാരരീതി ഒരു അവ്യക്തതയാകും നൽകുക. സ്വരത്തിലുണ്ടാകുന്ന ചെറിയ മാറ്റം പോലും ആളുകളെ സ്വാധീനിക്കും. അവർക്ക് നിങ്ങളുടെ ഒപ്പം നിൽക്കാൻ ബുദ്ധിമുട്ടുണ്ടാക്കും.
Content Highlights: First impressions form quickly — research suggests people judge others within seconds of meeting