

നമുക്കുണ്ടാകുന്ന ചില അസുഖങ്ങള്‍ക്ക് ഒരേ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരത്തില്‍ പ്രധാനപ്പെട്ട രണ്ട് അസുഖങ്ങളാണ് ഹാര്‍ട്ട് അറ്റാക്കും അസിഡിറ്റിയും. ഏകദേശം ഒരേ രീതിയിലുള്ള ലക്ഷണങ്ങളാണ് ഇവയ്ക്ക് രണ്ടിനും ഉണ്ടാകുന്നത്. ചില ആളുകള്‍ ഗ്യാസ് മൂലമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ ഹൃദയാരോഗ്യ പ്രശ്‌നങ്ങളായി തെറ്റിദ്ധരിക്കാറുണ്ട്. നേരെ മറിച്ച് സംഭവിക്കുന്ന സാഹചര്യങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ഇവ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ ആരോഗ്യസ്ഥിതി വഷളായേക്കാം.

എല്ലാ നെഞ്ചുവേദനയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുളളതല്ല.2018 ല്‍ 1,239 പേരെ ഉള്‍പ്പെടുത്തി നടത്തിയ ഒരു പഠനത്തില്‍ 60 ശതമാനത്തിലധികം ആളുകള്‍ക്കും ഹൃദയസംബന്ധമല്ലാത്ത നെഞ്ചുവേദന കണ്ടെത്തിയിരുന്നു.
ഹൃദയാഘാതം സംഭവിക്കുന്ന പലര്‍ക്കും നെഞ്ചുവേദനയാണ് ആദ്യം ഉണ്ടാകുന്നത്. ഇടതുനെഞ്ചിലാണ് വേദന അനുഭവപ്പെടുന്നത്.കൂടാതെ ഇടതു കൈയ്യിലും കഴുത്തിലും താടിയെല്ലിലും ഈ വേദന പടരുന്നതായി പല രോഗികള്‍ പറയാറുണ്ട്. വേദനയോടൊപ്പം ശരീരം അമിതമായി വിയര്‍ക്കുകയും ചെയ്യുന്നു. ഹൃദയാഘാതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം നെഞ്ചുവേദനയാണെങ്കിലും ലക്ഷണങ്ങള്‍ ഓരോ ആളുകളിലും വ്യത്യാസപ്പെട്ടേക്കാം.


ഹൃദ്രോഗമുള്ളവര്‍ ഇത്തരം ലക്ഷണങ്ങളെ തള്ളിക്കളയരുത്. എത്രയും വേഗം ഒരു ഡോക്ടറുടെ സഹായം തേടേണ്ടതാണ്. മാത്രമല്ല ഇടയ്ക്കിടെ വൈദ്യ പരിശോധനകള്‍ നടത്തേണ്ടതും അത്യാവശ്യമാണ്.
Content Highlights :Is it gastrointestinal or heart health problems? How to identify