വാഷ് ബേസിനിലെ ആ ചെറിയ ദ്വാരത്തിന്റെ ഉപയോഗം അറിയണോ?

ഈ ദ്വാരം വലിയൊരു സുരക്ഷാ മെക്കാനിസത്തിന്റെ ഭാഗമാണ്

വാഷ് ബേസിനിലെ ആ ചെറിയ ദ്വാരത്തിന്റെ ഉപയോഗം അറിയണോ?
dot image

നമ്മുടെയെല്ലാം വീട്ടിലും ഓഫീസിലും ഹോട്ടലിലും ഒക്കെ വാഷ്‌ബേസിനുകള്‍ ഉണ്ട്. എല്ലാദിവസവും കൈകഴുകുമ്പോഴും ബ്രഷ് ചെയ്യുമ്പോഴും ഒക്കെ വാഷ്‌ബേസിന്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഈ വാഷ്‌ബേസിനുകളിലെ ഒരു ചെറിയ ദ്വാരം ശ്രദ്ധിച്ചിട്ടുണ്ടോ?. ബേസിന്റെ ഉള്ളില്‍ മുകള്‍ഭാഗത്തുള്ള ഈ ദ്വാരം പലരും ഡിസൈനിന്റെ ഭാഗമായിട്ടായിരിക്കും കണ്ടിരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല. ഈ ദ്വാരം വലിയൊരു സുരക്ഷാമെക്കാനിസത്തിന്റെ ഭാഗമാണ്.

hole in the washbasin

സിങ്കില്‍ ചെറിയ വൃത്താകൃതിയിലുളള ഈ ദ്വാരത്തെ 'ഓവര്‍ഫ്‌ളോ ഹോള്‍' എന്നാണ് പറയുന്നത്. അധിക വെള്ളം ഒഴുകുമ്പോള്‍ ഉണ്ടാകുന്ന അടിയന്തിര എക്‌സിറ്റ് പോലെയാണ് ഓവര്‍ഫ്‌ളോ ഹോള്‍ പ്രവര്‍ത്തിക്കുന്നത്. അതായത് അബദ്ധത്തില്‍ ടാപ്പ് തുറന്നിടുകയും ബേസിന്‍ പൂര്‍ണമായും നിറയുകയും ചെയ്താല്‍ വെളളം തറയിലേക്ക് ഒഴുകുന്നതിന് പകരം ഈ ദ്വാരത്തിലൂടെ അകത്തേക്ക് ഒഴുകും.

ചിലപ്പോള്‍ ഡ്രെയിനേജ് അടഞ്ഞുപോയാല്‍ ഇത് സഹായപ്രദമായിരിക്കും. ബേസിനിലെ പ്രധാന ഡ്രെയിനേജ് മാലിന്യങ്ങള്‍കൊണ്ട് അടഞ്ഞുപോകുന്ന സന്ദര്‍ഭങ്ങളില്‍ ഈ ദ്വാരം സഹായകമാകും. ഈ ഡ്രെയിനേജിലൂടെ കടന്നുപോകുന്ന അധിക ജലം ഒരു പൈപ്പ് വഴി നേരിട്ട് പ്രധാന ഡ്രെയിനേജ് സിസ്റ്റത്തിലേക്ക് പുറന്തളളപ്പെടുന്നു. വാഷ്‌ബേസിനില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുമ്പോള്‍ അടി ഭാഗത്ത് വായൂ കുടുങ്ങിയാല്‍ ഒഴുക്ക് മന്ദഗതിയിലാകുന്നു. ഈ ചെറിയ ദ്വാരം ആ കുടുങ്ങിയ വായൂ പുറത്തേക്ക് പോകാന്‍ സഹായിക്കുന്നു. അതുവഴി വെളളം വേഗത്തില്‍ ഈസിയായി ഇറങ്ങും.

hole in the washbasin

വീടിനുണ്ടാകുന്ന കേടുപാടുകള്‍ തടയുന്നു.

ഈ ചെറിയ ദ്വാരങ്ങളില്ലെങ്കില്‍ വീടിന്റെ ചുമരുകളില്‍ വെളളം ഇറങ്ങി തടികൊണ്ട് നിര്‍മ്മിച്ച ഫര്‍ണിച്ചറുകള്‍ക്ക് കേടുപാടുകള്‍ വരുത്തും.ഒന്നോ രണ്ടോ ആഴ്ചകള്‍കൂടുമ്പോള്‍ ഈ ദ്വാരം വൃത്തിയാക്കേണ്ടതുണ്ട്.വാഷ്‌ബേസിനില്‍ മാത്രമല്ല ബാത്ത് ടബ്ബുകളിലും സമാനമായ ദ്വാരങ്ങളുണ്ട്. കിച്ചണ്‍ സിങ്കുകളിലെ പ്രത്യേക ഡിസൈന്‍ കാരണം അതില്‍ ഇത്തരം ദ്വാരങ്ങള്‍ ഉണ്ടാവാറില്ല.

Content Highlights : Want to know the use of that small hole in the washbasin? This hole is part of a larger safety mechanism.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image