വൃക്കയെ തകരാറിലാക്കുന്ന ശീലങ്ങള്‍ എന്തൊക്കെ? ആദ്യ ലക്ഷണങ്ങള്‍ അറിയാതെ പോകുന്നത് എന്തുകൊണ്ട്?

വൃക്കരോഗവുമായി ബന്ധപ്പെട്ട് ആളുകള്‍ നേരിടുന്ന വെല്ലുവിളിയാണ് ശരീരം രോഗത്തക്കുറിച്ച് ഒരു സൂചനയും നല്‍കാത്തത്

വൃക്കയെ തകരാറിലാക്കുന്ന ശീലങ്ങള്‍ എന്തൊക്കെ? ആദ്യ ലക്ഷണങ്ങള്‍ അറിയാതെ പോകുന്നത് എന്തുകൊണ്ട്?
dot image

സാധാരണയായി എന്തെങ്കിലും രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ ശരീരം മുന്‍കൂട്ടി ലക്ഷണങ്ങള്‍ കാണിച്ചുതരാറുണ്ട്. എന്നാല്‍ വൃക്കരോഗവുമായി ബന്ധപ്പെട്ട് ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് രോഗം എപ്പോഴും നിശബ്ദമായി നില്‍ക്കുന്നു എന്നതാണ്.അതായത് രോഗത്തിന്റെ ആദ്യകാലത്ത് ലക്ഷണങ്ങളൊന്നും പ്രകടമാവില്ല. സാധാരണയായി പതിവ് മെഡിക്കല്‍ പരിശോധനകള്‍ക്കിടയിലാണ് ആളുകള്‍ വൃക്കകള്‍ക്ക് തകരാറുണ്ട് എന്ന് മനസിലാക്കുന്നത്.ശരീരം രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമ്പോഴേക്കും വൃക്കയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാവും. വൃക്കകളെ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് താനയിലെ കിംസ് ഹോസ്പിറ്റലിലെ ഇന്റര്‍വെന്‍ഷണല്‍ നെഫ്രോളജി & ട്രാന്‍സ്പ്ലാന്റ് സര്‍വീസസിലെ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. സുമിരന്‍ മഹാജന്‍ ഒരു മാധ്യമത്തിന് നല്‍കിയ വിവരങ്ങളില്‍നിന്ന്.

kidney disease

വൃക്കകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങള്‍

  • അമിതമായി ജങ്ക് ഫുഡ് കഴിക്കുന്നതും ഉപ്പ് കൂടുതലായി കഴിക്കുന്നതും വൃക്കകളില്‍ അനാവശ്യ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു.
  • ഡോക്ടറുടെ നിര്‍ദേശമില്ലാതെ വേദന സംഹാരികള്‍ ഉപയോഗിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കും.
  • പ്രമേഹവും രക്തസമ്മര്‍ദ്ദവുമുള്ള ആളുകള്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഈ രണ്ട് രോഗങ്ങളും വൃക്കകളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന രക്തക്കുഴലുകളെ ബാധിക്കുന്നു.
  • പാരമ്പര്യം.
  • വെളളത്തിന്റെയും വ്യായാമത്തിന്റെയും അഭാവം തുടങ്ങിയ ജീവിതശൈലീ ഘടകങ്ങള്‍.
kidney disease

വൃക്കയുടെ കേടുപാടുകള്‍ പലപ്പോഴും നിശബ്ദമായി വികസിക്കുന്നതാണ്. അതുകൊണ്ടാണ് പലരും ഇതിനെക്കുറിച്ച് അറിയാതെ പോകുന്നത്. കേടുപാടുകള്‍ പുരോഗമിക്കുമ്പോള്‍ മാത്രമേ ശരീരം ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുകയുളളൂ. വൃക്ക തകരാറിന്റെ ലക്ഷണങ്ങള്‍ ഇവയാണ്.

  • കാലുകളിലെ നീര്‍വീക്കം
  • അസാധാരണമായ ക്ഷീണം
  • രാത്രിയില്‍ ഇടയ്ക്കിടെയുണ്ടാകുന്ന മൂത്രമൊഴിക്കല്‍
  • വിശപ്പില്ലായ്മ
    ഇവയൊക്കെയാണ് വൃക്ക തകരാറിലായി എന്ന് കാണിക്കുന്ന ലക്ഷണങ്ങള്‍

രോഗം നേരത്തെ കണ്ടെത്താന്‍ എന്ത് ചെയ്യാം

വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്താന്‍ ആരോഗ്യ പരിശോധനകള്‍ സഹായിക്കും. വൃക്കകളുടെ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനുള്ള ഏറ്റവും ലളിതമായ പരിശോധനയാണ് മൂത്രപരിശോധനയും രക്ത പരിശോധനയും. ജീവിത ശൈലിയിലെ മാറ്റങ്ങള്‍, ചികിത്സ എന്നിവയുടെ സഹായത്തോടെ വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും.കൂടാതെ രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാര തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതും വൃക്കകളുടെ സംരക്ഷണത്തെ സഹായിക്കും.

kidney disease

ചികിത്സ

ആദ്യഘട്ടത്തില്‍ ആഹാര ക്രമീകരണത്തിലൂടെ ഒരു പരിധിവരെ രോഗം നിയന്ത്രിക്കാന്‍ സാധിക്കും. ആഹാരക്രമത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കണം. എന്നിട്ടും നീര് കുറയുന്നില്ല എങ്കില്‍ ഡോക്ടറെ കണ്ട് വീണ്ടും പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ശരീരത്തില്‍ നീരുണ്ടാകുന്നത് പല കാരണങ്ങള്‍കൊണ്ടാണ് കൃത്യമായ രോഗനിര്‍ണയത്തിലൂടെ ശരിയായ ചികിത്സ ഉറപ്പാക്കേണ്ടതാണ്.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്.ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :What are the habits that damage the kidneys? Why do we go unnoticed in the early signs?




                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image