ഷോപ്പിംഗ് മാളുകളില്‍ ക്ലോക്കുകള്‍ കാണാറില്ല; കാരണമെന്താണെന്നറിയാമോ?

ഷോപ്പിംഗ് മാളുകളില്‍ ക്ലോക്കുകള്‍ ഇല്ലാത്തതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്

ഷോപ്പിംഗ് മാളുകളില്‍ ക്ലോക്കുകള്‍ കാണാറില്ല; കാരണമെന്താണെന്നറിയാമോ?
dot image

ഷോപ്പിംഗിനായി ആളുകള്‍ പലപ്പോഴും മാളുകളില്‍ പോകാറുണ്ട്. വാരാന്ത്യങ്ങളില്‍ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ സമയം ചെലവഴിക്കാന്‍ ഷോപ്പിംഗ് മാളുകള്‍ ഏറ്റവും നല്ല ഓപ്ഷനാണ്. എന്നാല്‍ ഈ സമയത്ത്, നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍ ഒരു കാര്യം മനസിലാക്കാന്‍ സാധിക്കും. ഷോപ്പിംഗ് മാളുകളില്‍ ക്ലോക്കുകള്‍ ഉണ്ടാവില്ല. ഇനി നിങ്ങള്‍ ഒരു മാളില്‍ പോകുമ്പോള്‍, ശ്രദ്ധിച്ച് നോക്കിയാല്‍ അത് മനസിലാകും.

shopping mall

മാളുകളില്‍ ക്ലോക്കുകള്‍ മനഃപൂര്‍വ്വം സ്ഥാപിക്കാത്തതാണോ? ഉത്തരം അതെ എന്നാണ്. സമയം കണ്ണിമവെട്ടുന്ന വേഗത്തില്‍ പറന്നുപോകുന്നതായി തോന്നുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഷോപ്പിംഗ് മാളുകള്‍. 20 മിനിറ്റിനുള്ളില്‍ ചെയ്യാന്‍ കഴിയുന്ന ഒരു ഷോപ്പിംഗ് പോലും മണിക്കൂറുകള്‍ ചെലവഴിച്ച് ചെയ്യുന്ന സ്ഥലമാണിത്. ഷോപ്പിംഗ് മാളുകളില്‍ ക്ലോക്കുകള്‍ ഇല്ലാത്തതിന് പിന്നില്‍ ഒരു കാരണമുണ്ട്. ഇത് 'ടെമ്പറല്‍ ഡിസ്റ്റോര്‍ഷന്‍' എന്ന് വിളിക്കപ്പെടുന്ന ഒരു സൂക്ഷ്മ തന്ത്രമാണ്. സമയത്തെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ ധാരണ മാറ്റുന്ന പ്രവൃത്തിയാണിത്.

shopping mall

Metro.co.uk യുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഷോപ്പിംഗ് സെന്ററുകളില്‍ ക്ലോക്കുകള്‍ ഇല്ലാത്തത് ഒരു ആസൂത്രിത തന്ത്രമാണെന്ന് മനശാസ്ത്രജ്ഞയായ ലോറ ഗിഗ് വിശദീകരിക്കുന്നു. ഇത് ഉപഭോക്താക്കളുടെ മനഃശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആളുകള്‍ മാളില്‍ ചിലവഴിക്കുന്ന സമയം കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയും അതിലൂടെ കൂടുതല്‍ പണം അവിടെത്തന്നെ ചെലവഴിക്കുന്നതിനായിട്ടുമാണ് ഈ തന്ത്രം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

shopping mall

മാളുകളില്‍ ചെലവഴിക്കുന്ന സമയത്തെക്കുറിച്ച് ആളുകള്‍ക്ക് അവബോധം ഉണ്ടാകാതിരിക്കാന്‍ ലക്ഷ്യമിട്ടുള്ള മനഃശാസ്ത്രത്തിന്റെ ഒരു തന്ത്രമായിട്ടാണ് ക്ലോക്കുകള്‍ ഇവിടെ മനഃപൂര്‍വ്വം ഒഴിവാക്കുന്നത്. ഷോപ്പിംഗില്‍ മുഴുകുമ്പോള്‍, നമുക്ക് സമയത്തിന്റെ ട്രാക്ക് നഷ്ടപ്പെടും. ഷോപ്പിംഗിലേക്ക് ആഴത്തില്‍ ഇറങ്ങുന്നത് മാളില്‍ കൂടുതല്‍ ചെലവഴിക്കാനുള്ള നമ്മുടെ പ്രവണതയെ വര്‍ദ്ധിപ്പിക്കുന്നു. മാളില്‍ കൂടുതല്‍ നേരം തങ്ങുമ്പോള്‍, കൂടുതല്‍ സാധനങ്ങള്‍ വാങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് ലോറ പറയുന്നു.

Content Highlights : Are clocks not intentionally placed in malls? The answer is yes.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us