

ദിവസം രണ്ടു നേരം കുളിക്കുന്നവരാണ് മലയാളികൾ. എല്ലാ ദിവസവും കുളിച്ചില്ലെങ്കിൽ അന്നത്തെ ദിവസം തന്നെ പോയപോലെ ഒരു ഫീലായിരിക്കും. എന്നാൽ എന്നു മുതലാണ് കുളിക്കുക എന്ന രീതിക്ക് ഇത്ര പ്രചാരം ഉണ്ടായതെന്ന് അറിയാമോ? കുളിക്കുക എന്ന ശീല തുടങ്ങിയിട്ട് അധികം വർഷമൊന്നുമായിട്ടില്ലെന്നാണ് സോഷ്യോളജിസ്റ്റുകളുടെ വിശദീകരണം.
കുളിയെ ഒരു പരിഷ്‌കാരമെന്നാണ് അവർ വിശേഷിപ്പിക്കുന്നത്. ഇരുപതാം നൂറ്റാണ്ട് ആരംഭിച്ചപ്പോൾ ചില സോപ്പു കമ്പനികൾ പുറത്തിറക്കിയ പരസ്യങ്ങളാണത്രേ വഴിത്തിരിവായത്. ഇതോടെ കുളി എന്ന ശീലത്തിന് വലിയ പ്രചാരം ലഭിച്ചു. ആദ്യകാല പരസ്യങ്ങളിൽ സമയം ലാഭിക്കാനുള്ള മാർഗങ്ങളായി കുളിയെ ചിത്രീകരിച്ചു. എന്നാൽ 1980കളിൽ ഇതിൽ മാറ്റം വന്നു. ശരീരത്തിന് റിലാക്‌സ് ആവാനുള്ള മാർഗമായും ആഡംബരം നിറഞ്ഞ ഒരു പ്രവൃത്തിയായും കുളിയെ അവതരിപ്പിക്കുന്ന രീതിയായി പരസ്യങ്ങളിൽ ഇതോടെ കുളി ദിവസേന ചെയ്യുന്ന ഒരു ആചാരം പോലെയായി തീർന്നുവെന്നാണ് പറയപ്പെടുന്നത്.
എന്നാൽ സോപ്പ് ഉപയോഗിച്ച് കുളിക്കുന്നത് ചർമത്തിന് മേലുള്ള ആരോഗ്യകരമായ ബാക്ടീരിയകളുടെ നാശത്തിന് കാരണമാകും. ഇത് ചർമം വരണ്ടതാകാനും ഇടയാക്കും. എക്‌സിമ പോലുള്ള ചർമ രോഗങ്ങളിലേക്കും നയിക്കാം. എന്നാൽ നമ്മുടെ കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും വേണം. എത്ര സമയമെടുത്ത് കുളിച്ചാലും വൃത്തിയാക്കാൻ മറക്കാൻ പാടില്ലാത്ത ചില ഭാഗങ്ങൾ നമ്മുടെ ശരീരത്തിലുണ്ട്. കാൽവിരലുകൾ, പൊക്കിൾ, ചെവി മടക്കിന്റെ പുറകു ഭാഗം എന്നിവയാണത്.
Content Highlights: Bathing became a habit of people over time making it a daily routine worldwide