'നന്ദി ഇല്ലാത്ത പട്ടികൾ', ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി എക്കോയിലെ കുര്യച്ചൻ

'പട്ടിക്ക് നന്ദി ഉണ്ടെന്ന് പറഞ്ഞവനെ ഇങ്ങ് വിളിച്ചോണ്ട് വാ' തുടങ്ങിയ സംഭാഷണമാണ് നിറയുന്നത്

'നന്ദി ഇല്ലാത്ത പട്ടികൾ', ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി എക്കോയിലെ കുര്യച്ചൻ
dot image

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത് അയ്യത്താനും ഒന്നിച്ചൊരുക്കിയ ചിത്രമാണ് എക്കോ. സിനിമ തിയേറ്ററിൽ വമ്പൻ അഭിപ്രായമാണ് സ്വന്തമാക്കിയത്. മികച്ച കളക്ഷനും ചിത്രത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസിന് വേഷം സിനിമ വീണ്ടും ചർച്ചയിൽ ഇടം നേടുകയാണ്. സിനിമയുടെ ക്ലൈമാക്സ് എ ഐ ഉപയോഗിച്ച് ക്രീയേറ്റ് ചെയ്ത വിഡിയോകൾ സോഷ്യൽ മീഡിയയിൽ നിരവധി പ്രചരിച്ചിരുന്നു.

സിനിമയിലെ കുര്യച്ചൻ എന്ന കഥാപാത്രം ഗുഹയിൽ കിടക്കുന്നതും അവിടെ പട്ടികൾ അദ്ദേഹത്തെ പുറത്തിറങ്ങാൻ സമ്മതിക്കാതെ കാവൽ ഇരിക്കുന്നതുമായ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കുര്യച്ചനും പട്ടികളും തമ്മിലുള്ള സംഭാഷണ രംഗങ്ങളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. 'പട്ടിക്ക് നന്ദി ഉണ്ടെന്ന് പറഞ്ഞവനെ ഇങ്ങ് വിളിച്ചോണ്ട് വാ', 'നിന്റെയൊക്കെ അപ്പൂപ്പനേം അമ്മൂമ്മേം ഇവിടെ കൊണ്ടുവന്നത് ഞാനാ', 'ഇതൊരു വല്ലാത്ത ലോക്ക് ആയി പോയി' തുടങ്ങിയ സംഭാഷണമാണ് നിറയുന്നത്. എക്കോയിൽ പ്രേക്ഷകരെ ഒരുപോലെ ഞെട്ടിച്ച കഥാപാത്രങ്ങളായിരുന്നു മ്ലാത്തി ചേട്ടത്തിയും കുര്യച്ചനും.

അതേസമയം, മികച്ച വരവേൽപ്പാണ് സിനിമയ്ക്ക് ഒടിടിയിലും ലഭിക്കുന്നത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം ആർ കെ ജയറാം നിർമ്മിക്കുന്ന എക്കോയിൽ സന്ദീപ് പ്രദീപ്, സൗരബ് സച്ചിദേവ് ,വിനീത്, നരേൻ,അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. സന്ദീപ് പ്രദീപിന്റെ കരിയർ ബെസ്റ്റ് പ്രകടനം നൽകുന്ന എക്കോയിൽ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ ഓരോരുത്തരും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

മുജീബ് മജീദിന്റെ സംഗീത സംഗീതം, സൂരജ് ഇ.എസ് ന്റെ എഡിറ്റിംഗ് സജീഷ് താമരശ്ശേരിയുടെ കലാസംവിധാനവും വിഷ്ണു ഗോവിന്ദിന്റെ ഓഡിയോയോഗ്രാഫിയും ചിത്രത്തിന് മുതൽക്കൂട്ടാകുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും. സിനിമയുടെ ബജറ്റിന്റെ 75 ശതമാനത്തോളം ഒടിടി റൈറ്റ്സ് വഴി ചിത്രം തിരിച്ചുപിടിച്ചു എന്നും ചില ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Content Highlights:  Following the OTT release of the film Eko, the character Kuriyachan has become a major topic of discussion among viewers.

dot image
To advertise here,contact us
dot image