ചാർജ് ചെയ്യുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്യാറുണ്ടോ? ഗുണങ്ങളേറേ

നിങ്ങളുടെ ഫോണ്‍ മികച്ച രീതിയില്‍ പ്രവർത്തിക്കാന്‍ ഇതറിഞ്ഞിരിക്കാം

ചാർജ് ചെയ്യുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്യാറുണ്ടോ? ഗുണങ്ങളേറേ
dot image

സ്മാർട്ട്‌ഫോൺ ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ഉപകരണമാണ്. രാവിലെ അലാറം അടിക്കുന്നത് മുതൽ സോഷ്യൽമീഡിയയിൽ സ്‌ക്രോൾ ചെയ്യുന്നതടക്കം എന്തിനും ഏതിനും സ്മാർട്ട്‌ഫോൺ വേണം. സ്മാർട്ട്‌ഫോൺ ബാറ്ററി ചാർജുകൾ തീരുമ്പോൾ അത് ചാർജ് ചെയ്യാനായി ഇട്ടശേഷം വീണ്ടും അത് ഉപയോഗിക്കുന്ന രീതി പലരും പിന്തുടരുന്നുണ്ട്. ഇത് നിങ്ങളുടെ ഫോണിന്റെ ലൈഫിനെ ബാധിക്കും.

സ്മാർട്ട്‌ഫോൺ ചാർജ് ചെയ്യുമ്പോൾ അതിന്റെ ബാറ്ററി, പ്രോസസർ, മറ്റ് ഹാർഡ്‌വെയർ ഭാഗങ്ങൾ എന്നിവ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ചാർജിങ് നടക്കുമ്പോൾ നിങ്ങൾ വീഡിയോകൾ, ഗെയിമുകൾ എന്നിവ പ്ലേ ചെയ്യുന്നതും കോൾ ചെയ്യുന്നതും ഫോണിന് അധിക ഭാരമാണ്. ഇതോടെ ഫോൺ ചൂടാകും. ഇങ്ങനെ നിരന്തരം പിന്തുടർന്നാൽ ബാറ്ററിയുടെ കാര്യത്തിലൊരു തീരുമാനമാകും. മാത്രമല്ല ഇതോടെ ഫോണിന്റെ പെർഫോമൻസും അവതാളത്തിലാകും.

ഫോൺ ചാർജ് ചെയ്യുമ്പോൾ സ്വിച്ച് ഓഫ് ചെയ്യുന്നത് അമിതമായി ചൂടാവുന്ന അവസ്ഥ ഇല്ലാതാക്കും. അമിതമായ ചൂട് ബാറ്ററിയിലെ രാസവസ്തുക്കളെ സ്വാധീനിക്കും. ഇതോടെ പെട്ടെന്ന് തന്നെ ബാറ്ററി ചീത്തയാകാനും ഇടയാക്കും. ചില സമയങ്ങളിൽ ഫോൺ പൊട്ടിത്തെറിക്കാനോ തീപിടിക്കാനോ ഇടയാക്കും. ഇനി ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയാണെങ്കിൽ ഉള്ളിലെ ഘടകങ്ങൾ കൂളാകും.

ദീർഘനാളത്തേക്ക് മികച്ച ബാക്ക്അപ്പോടു കൂടിയുള്ള ബാറ്ററിയാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ ഫോൺ ചാർജ് ചെയ്യുമ്പോൾ സ്വിച്ച് ഓഫ് ചെയ്യുന്നതാണ് നല്ലശീലം. ഒരു തടസവുമില്ലാതെ ഫോൺ ചാർജാകുമെന്ന് മാത്രമല്ല, ബാക്ക്ഗ്രൗണ്ട് ആപ്പുകൾ, നോട്ടിഫിക്കേഷനുകൾ, ഇന്റർനെറ്റ് കണക്ഷൻ എന്നിവ സ്വിച്ച് ഓഫ് ആകുന്നതോടെ ബാറ്ററിക്ക് അധിക സമ്മർദവും ഉണ്ടാകില്ല. ഇതോടെ ബാറ്ററി ലൈഫും കൂടും.

പലരും ചാർജിങ് സ്പീഡ് കുറഞ്ഞുവെന്ന് പരാതി പറയാറുണ്ട്. ഇതിനൊരു കാരണം ചാർജ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കുന്നതാണ്. ഫോൺ സ്വിച്ച് ഓഫ് ആകുമ്പോൾ എല്ലാ പവറും നേരെ ബാറ്ററിയിലേക്കാവും പോവുക. ഇതോടെ ഫോൺ പെട്ടെന്ന് ചാർജാകും. ചാർജ് ചെയ്യുന്ന സമയം ഫോൺ ഓൺ ആണെങ്കിൽ ചിലപ്പോൾ വോൾട്ടേജ് വ്യതിയാനമോ മോശം ചാർജറോ മൂലം പ്രശ്‌നങ്ങൾ ഉണ്ടാകാം. ഫോൺ ഓഫ് ആണെങ്കിൽ ഈ പ്രശ്‌നമുണ്ടാകില്ല മാത്രമല്ല ബാക്ക്ഗ്രൗണ്ട് ആപ്പുകൾ ക്ലോസായതിനാൽ ഡാറ്റ സെക്യൂരിറ്റിയും ലഭിക്കും.

Content Highlights: Switching off a phone while charging can help improve battery health, reduce overheating, and enhance overall safety. It also allows faster and more efficient charging by minimizing background power usage, contributing to longer device lifespan.

dot image
To advertise here,contact us
dot image