Top

അമ്മയെ കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു; കാരണം വിവരിച്ച് 77 പേജുള്ള ആത്മഹത്യാ കുറിപ്പ്

ഡിപ്രഷനാണ് അമ്മയെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്നാണ് കുറിപ്പിലൂടെ ലഭ്യമാകുന്ന വിവരം

5 Sep 2022 6:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമ്മയെ കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു; കാരണം വിവരിച്ച് 77 പേജുള്ള ആത്മഹത്യാ കുറിപ്പ്
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം 25 കാരന്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹി സ്വദേശിയാ യ മിഥിലേഷ് ആണ് അമ്മ ക്ഷിതിജിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇവരുടെ വീട്ടില്‍ നിന്ന് 77 പേജുളള ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഡിപ്രഷനാണ് അമ്മയെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്നാണ് കുറിപ്പിലൂടെ ലഭ്യമാകുന്ന വിവരം. താന്‍ കുറച്ചുകാലമായി വിഷാദാവസ്ഥയിലായിരുന്നുവെന്നും തൊഴില്‍രഹിതനായതിനാല്‍ ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മിഥിലേഷ് കുറിപ്പില്‍ എഴുതിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ആത്മഹത്യയ്ക്ക് രണ്ട് ദിവസം മുമ്പാണ് മിഥിലേഷ് അമ്മയെ കൊലപ്പെടുത്തുന്നത്. പിന്നീട് മൃതദേഹം താമസസ്ഥലത്തെ കുളിമുറിയില്‍ ഒളിപ്പിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയപ്പോള്‍ പ്രധാന വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ജീവനക്കാര്‍ ബാല്‍ക്കണിയില്‍ നിന്ന് വീടിനുള്ളില്‍ കയറിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മിഥിലേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

STORY HIGHLIGHTS: Delhi Man Kills Mother 77 Page Note Found

Next Story