'പണപ്പിരിവിന് എത്തുന്നവർ ഗുണ്ടകളെപ്പോലെ പെരുമാറുന്നു'; മുത്തൂറ്റിലെ ഭീഷണിയിൽ ഗൃഹനാഥൻ ജീവനൊടുക്കിയതായി പരാതി

റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ക്ക് കുടുബം പരാതി നല്‍കി

dot image

ആലപ്പുഴ: മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതായി പരാതി. റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ക്ക് കുടുബം പരാതി നല്‍കി. ആലപ്പുഴ വള്ളികുന്നത്ത് സ്വദേശി ശശിയുടെ കുടുംബമാണ് പരാതി നല്‍കിയത്. മിനി മുത്തൂറ്റിലെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തി എന്ന് പരാതിയില്‍ സൂചിപ്പിക്കുന്നു.

മിനി മുത്തുറ്റ് ഈടാക്കുന്നത് നിയമപരമല്ലാത്ത പലിശയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. പണപ്പിരിവിന് ഏത്തുന്നവര്‍ ഗുണ്ടകളെപ്പോലെ ഇടപെടുന്നെന്നും കുടുംബം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കുമെന്ന് കുടുംബം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ജീവനക്കാര്‍ ഭീഷണിപ്പടുത്തിയതില്‍ മനംനൊന്ത് ശശി ജീവനൊടുക്കിയത്.

മുത്തൂറ്റ് താമരക്കുളം, മിനി മുത്തൂറ്റ് കുറുത്തിയാട് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് ശശി ഒന്നേകാല്‍ ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. എല്ലാ ആഴ്ചയും ശശി കൃത്യമായി പണം തിരിച്ചടക്കുന്നുമുണ്ടായിരുന്നു. ഇതിനിടയില്‍ ഒരാഴ്ച മാത്രം അടവ് മുടങ്ങി. ഇതോടെ കഴിഞ്ഞ ദിവസം വൈകുന്നേരം സ്ഥാപനത്തിന്റെ പ്രതിനിധികള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഇതില്‍ അസ്വസ്ഥനായ ശശി മുറിയില്‍ കയറി കതകടയ്ക്കുകയായിരുന്നു. ശേഷമാണ് ആത്മഹത്യ ചെയ്തത്. നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Family claim men died when Muthoot workers threatened in Alappuzha

dot image
To advertise here,contact us
dot image