
വേങ്ങര: ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് വേങ്ങര ലയൺസ് ക്ലബ്ബ് മുതിർന്ന ഡോക്ടർമാരെ ആദരിച്ചു. വേങ്ങരയിലെ മുതിർന്ന ഡോക്ടർമാരായ ഡോക്ടർ എൻ അബ്ദു, പികെ യൂസഫലി, കെടി റുഖിയ, ഹംസ സി നവാസ്, എന്നിവരെ ആദരിച്ചു. ആതുര സേവനത്തിൽ ആയുഷ്കാലം വേങ്ങരയിലെ രോഗികളെ പരിചരിച്ചതിനാണ് ആദരം.
പ്രസിഡൻ്റ് പ്രദീപ് കുമാർ (കുഞ്ഞുട്ടി), സെക്രട്ടറി സുധീഷ് പുനത്തിൽ, ട്രഷറർ ഷെമീം ടി പി, ഡിസ്ട്രിക്ട് കോർഡിനേറ്റർമാരായ മുനീർ ബുഖാരി,സലാം ഹൈറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ആദരിക്കപ്പെട്ട ഡോക്ടർമാർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും പുതിയ തലമുറയിലെ ഡോക്ടർമാർക്ക് പ്രചോദനം നൽകുകയും ചെയ്തു. രോഗികളുമായുള്ള മാനുഷിക ബന്ധത്തിന്റെ പ്രാധാന്യവും അവർ വ്യക്തമാക്കി.
Content Highlight : Vengara Lions Club felicitated senior doctors on the occasion of Doctors Day