
മൂന്നാഴ്ച മുമ്പ് സൗദിയിൽ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. സൗദി പൗരന്റെ വെടിയേറ്റാണ് കാസർഗോഡ് സ്വദേശി ബഷീർ അസൈനാർ കൊല്ലപ്പെട്ടത്.
താമസ സ്ഥലത്ത് വാഹനം ക്ലീൻ ചെയ്യുന്നതിനിടെ വാഹനത്തിൽ എത്തിയ അജ്ഞാത സംഘം വെടിവെക്കുകയായിരുന്നു. ബിഷയില്‍ നിന്നും 35 കിലോ മീറ്റര്‍ അകലെ റാനിയ-ഖുറുമ റോഡില്‍ രാവിലെയോടെയാണ് സംഭവം ഉണ്ടായത്.
13 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന ബഷീര്‍ ഹൗസ് ഡ്രൈവര്‍ വിസയിലായിരുന്നു. വെടിവെപ്പിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ബിഷ കിങ് അബ്ദുല്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷമാണ് ഇന്ന് നാട്ടിലെത്തിച്ചത്. സൗദിയ വിമാനത്തിൽ ബിഷയിൽ നിന്ന് ജിദ്ദ വഴി കോഴിക്കോട്ടേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു. പിന്നീട് റോഡ് മാര്‍ഗം കാസര്‍ഗോഡിലേക്കും എത്തിച്ചു.
അസൈനാർ മുഹമ്മദ് ആണ് പിതാവ്, ഉമ്മ: മറിയുമ്മ മുഹമ്മദ്. ഭാര്യ: നസ്റിൻ ബീഗം. മക്കൾ: മറിയം ഹല, മുഹമ്മദ് ബിലാൽ.
Content Highlights: body of malayali expat shot dead repatriation