'അന്ന് മനസിലായി ഇതാണ് എന്റെ അവസാനമെന്ന്'; ക്രിക്കറ്റിലെ അവസാന നാളുകളെ കുറിച്ച് ധവാൻ

ഒരു കാലത്ത് ഇന്ത്യൻ ബാറ്റിങ് ത്രിമൂർത്തികളിൽ ഒരാളായിരുന്നു ധവാൻ

dot image

2022ൽ ബംഗ്ലാദേശിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ ഇരട്ട സെഞ്ച്വറി തികച്ചതോടെ തനിക്ക് ഇനി ഇന്ത്യൻ ടീമിൽ അവസരമൊന്നുമുണ്ടാകില്ലെന്ന് വ്യക്തമായെന്ന് പറയുകയാണ് മുൻ ഇന്ത്യൻ ബാറ്റർ ശിഖർ ധവാൻ. യുവതാരങ്ങളുടെ ഉദയത്തോടെ ടീമിൽ പതിയെ മങ്ങിപ്പോയ താരമാണ് ശിഖർ ധവാൻ. അധികം വൈകാതെ വിരമിക്കലും പ്രഖ്യാപിച്ചു.

2023 ഏകദിന ലോകകപ്പ് ടീമിൽ ഇടം നേടാൻ ധവാന് സാധിച്ചില്ല. ലോകകപ്പിന് മുന്‍പുള്ള വർഷത്തിൽ 34 ശരാശരിയിലായിരുന്നു ധവാൻ ബാറ്റ് വീശിയത്. ഇഷാൻ കിഷൻ ഡബിളടിച്ച പരമ്പരക്ക് ശേഷം ഇന്ത്യക്കായി ഒരു മത്സരത്തിലും ധവാൻ കളിച്ചില്ല. ഈ പരമ്പരയിൽ മൂന്ന് മത്സരങ്ങളില്‍ നിന്നായി 18 റൺസ് മാത്രമാണ് ഇടംകയ്യൻ ഓപ്പണറിന് നേടാൻ സാധിച്ചത്. കിഷാനും യുവ ഓപ്പണറായ ശുഭ്മാൻ ഗില്ലും അന്ന് ലോകകപ്പ് സ്‌ക്വാഡിൽ ഇടം നേടി.

'ഞാൻ ഒരുപാട് അർധസെഞ്ച്വറികൾ നേടുന്നുണ്ടായിരുന്നു, ശതകങ്ങളൊന്നും അടിച്ചില്ലെങ്കിലും ഒരുപാട് 70കൾ എനിക്ക് നേടാൻ കഴിഞ്ഞു. ഇഷാൻ കിഷൻ ഇരട്ട സെഞ്ച്വറി തികച്ചപ്പോൾ ഇത് എന്റെ കരിയറിന്റെ അവസാനമെന്ന് മനസിലായി. എന്റെ ഉള്ളിൽ നിന്നും ആരോ പറയുന്നത് കേൾക്കാമായിരുന്നു. അതാണ് പിന്നീട് നടന്നത്. അതിന് ശേഷം ഞാൻ ഒരുപാട് ഡൗൺ ആണെന്ന് കരുതി എന്റെ സുഹൃത്തുക്കളെല്ലാം വന്ന് എനിക്ക് ഇമോഷണൽ സപ്പോർട്ട് നൽകാനൊക്കെ ശ്രമിച്ചു. പക്ഷെ ഞാൻ ചില്ലായിരുന്നു,' ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ധവാൻ പറഞ്ഞു.

ഒരു കാലത്ത് ഇന്ത്യൻ ബാറ്റിങ് ത്രിമൂർത്തികളിൽ ഒരാളായിരുന്നു ധവാൻ. വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർക്കൊപ്പം ഇന്ത്യൻ ടോപ് ഓർഡറിന്റെ കുന്തമുനയാകാൻ ധവാന് സാധിച്ചിരുന്നു.

Content Highlight- Shikhar Dhawan’s massive revelation of teammate’s double hundred

dot image
To advertise here,contact us
dot image