Top

'അംബേദ്കർ ഭരണഘടനാ ശിൽപി അല്ല'; പാഠപുസ്തകം പരിഷ്കരിച്ച് കർണാടക

സാമൂഹിക പാഠ പുസ്തകത്തിലെ 'നമ്മുടെ ഭരണഘടന' എന്ന ഭാ​ഗത്തുനിന്നുമാണ് നേരത്തെ ഉണ്ടായിരുന്ന ഭരണഘടനാ ശിൽപി എന്ന വിശേഷണം നീക്കം ചെയ്തത്

9 Jun 2022 2:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അംബേദ്കർ  ഭരണഘടനാ ശിൽപി അല്ല; പാഠപുസ്തകം പരിഷ്കരിച്ച് കർണാടക
X

ബെംഗളൂരു: ‍ഡോ. ബി ആർ അംബേദ്കറെ സംബന്ധിച്ച വിശേഷണം പാഠഭാ​ഗത്ത് നിന്ന് നീക്കി കർണാടക. ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിലാണ് പുതിയ പരിഷ്കരണം സർക്കാർ കൊണ്ടുവന്നത്.

സാമൂഹിക പാഠ പുസ്തകത്തിലെ 'നമ്മുടെ ഭരണഘടന' എന്ന ഭാ​ഗത്തുനിന്നുമാണ് നേരത്തെ ഉണ്ടായിരുന്ന ഭരണഘടനാ ശിൽപി എന്ന വിശേഷണം നീക്കം ചെയ്തത്. ഹിന്ദുത്വ അനുഭാവിയായ റോ​ഹിത്ത് ചക്ര തീർത്ഥയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പാഠഭാ​ഗം പരിഷ്ക്കരിച്ചത്.

അംബേദ്കറുടെ ഭാ​ഗം ഒഴിവാക്കിയതിന് സംസ്ഥാനത്ത് വൻ പ്രതിഷേധമാണ് കോൺ​ഗ്രസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ഇതോടെ തെറ്റ് ഉൾക്കൊണ്ടുകൊണ്ട് വിദ്യാഭ്യസ മന്ത്രി ബി സി നാ​ഗേഷ് മാപ്പ് പറഞ്ഞു. പ്രതിഷേധമുയർന്നതോടെ റോ​ഹിത്ത് ചക്ര തീർത്ഥയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ സർക്കാർ പിരിച്ചുവിട്ടു. ബിജെപി സർക്കാരിൻ്റെ നേതൃത്വത്തിൽ പാഠഭാ​ഗങ്ങളിൽ കാവിവത്കരണം സംബന്ധിച്ച വിവാദം തീവ്രമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ വിവാദം ഉടലെടുക്കുന്നത്.

STORY HIGHLIGHTS: 'Ambedkar is not the architect of the Constitution'; Textbook Revised Karnataka

Next Story