
ആലപ്പുഴ: ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു. മണ്ണാറശാല യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥി ശ്രീശബരിയാണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് വന്ന ശേഷം ശുചിമുറിയില്‍ കയറി ജീവനൊടുക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ശ്രീശബരിയുടെ പിതൃസഹോദരന്‍ വീട്ടില്‍ തൂങ്ങി മരിച്ചിരുന്നു. ഇതിന്റെ മാനസികവിഷമം കുട്ടിയെ അലട്ടിയിരുന്നു എന്ന് കുടുംബം പൊലീസിന് മൊഴി നല്‍കി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Content Highlights: School student died in Alappuzha Harippad