ശവമടക്ക് സമയത്ത് ആകാശത്ത് നിന്നും നോട്ടുമഴ; അവസാന ആഗ്രഹം നിറവേറ്റി ബന്ധുക്കൾ

വീഡിയോ വൈറലായതിന് പിന്നാലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു.

dot image

തങ്ങളുടെ മരണശേഷം അവസാന ആഗ്രഹം എന്ന നിലയിൽ പലരും പല ആവശ്യങ്ങളും ബന്ധുക്കളെയോ കൂട്ടുകാരെയോ അറിയിക്കാറുണ്ട്. എന്നാൽ യു എസിലെ മിഷിഗണില്ലേ ഡിറ്റ്രോയിറ്റ് സ്വദേശിയായ ഡാരെൽ തോമസിന്‍റേത് ഒരു വ്യത്യസ്ത ആഗ്രഹമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബമാകട്ടെ ആ ആഗ്രഹം പൂർത്തീകരിച്ചു നൽകുകയും ചെയ്തു. ആഗ്രഹ പൂര്‍ത്തികരണം നേരിട്ട് കണ്ടവരും അതിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ കണ്ടവരും ഇപ്പോൾ അന്തിച്ചു നിൽക്കുകയാണ്.

നാഷണല്‍ ഹോട്ട് റോഡ് അസോസിയേഷനിലെ ഒരു പ്രൊഫഷണല്‍ റെയ്സ് കാര്‍ ഡ്രൈവര്‍ കൂടിയാണ് ഡാരെല്‍ തോമസ് ജൂണ്‍ 15 ന് തന്‍റെ 58 -ാമത്തെ വയസിലാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഡാരെലിന്‍റെ ശവമടക്ക്.

ഡിറ്റ്രോയിറ്റുകാരെ സംബന്ധിച്ച് ഡാരെൽ തോമസ് സഹായ മനസ്കതയുള്ളയാളാണ്. ആര് തന്നെ സമീപിചിച്ചാലും അദ്ദേഹം തന്‍റെ കഴിവിന് അനുസരിച്ച് സഹായിക്കും. മരണശേഷവും തന്‍റെ ചുറ്റുമുണ്ടായിരുന്ന മനുഷ്യരെ അവസാനമായി ഒന്ന് സഹായിക്കണം എന്നതായിരുന്നു ഡാരെലിന്‍റെ ആഗ്രഹം.

അദ്ദേഹത്തിന്‍റെ അവസാന ആഗ്രഹം പോലെ നാട്ടുകാരെ അവസാനമായി സഹായിക്കാന്‍ ഡാരെലിന്‍റെ കുടുംബം തീരുമാനിച്ചു. അങ്ങനെ പള്ളിയില്‍ ഡാരെലിന്‍റെ ശവമടക്ക് നടക്കുമ്പോൾ ആകാശത്ത് നിന്നും ഹെലികോപ്റ്റ‍റിൽ നോട്ടുകെട്ട് മഴ പെയ്യിപ്പിച്ചു. കൂടെ റോസാപ്പൂക്കളും വിതറി. ഏകദേശം നാലര ലക്ഷം രൂപയോളം (5000 ഡോളര്‍) ഇങ്ങനെ ആകാശത്ത് നിന്നും വിതറി. വീഡിയോ വൈറലായതിന് പിന്നാലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു.

Content Highlights: Rain of moneyat funeral time, viral vedio

dot image
To advertise here,contact us
dot image