മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത് നൽകാതെ ഡ്യൂട്ടി അവസാനിപ്പിച്ച് പോയി; പ്രതിഷേധത്തിന് പിന്നാലെ ഡോക്ടറെത്തി

അധികൃതര്‍ മോര്‍ച്ചറി പൂട്ടി ഡ്യൂട്ടി അവസാനിപ്പിച്ച് പോയെന്നായിരുന്നു പരാതി

dot image

കാസര്‍ഗോഡ്: ജനറല്‍ ആശുപത്രിയില്‍ ഉച്ചയ്ക്ക് 12ന് എത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത് നല്‍കിയില്ലെന്ന് പരാതി. ബന്ധുക്കളുടെ പ്രതിഷേധത്തിന് പിന്നാലെ ഡോക്ടര്‍ എത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന പ്രക്രിയകള്‍ ആരംഭിച്ചിട്ടുണ്ട്. അധികൃതര്‍ മോര്‍ച്ചറി പൂട്ടി ഡ്യൂട്ടി അവസാനിപ്പിച്ച് പോയെന്നായിരുന്നു പരാതി.

അഞ്ച് മണിക്ക് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് നല്‍കാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ അധികൃതര്‍ മോര്‍ച്ചറി പൂട്ടി പോകുകയായിരുന്നു. 24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം സൗകര്യമുള്ള സംസ്ഥാനത്തെ ഏക ആശുപത്രിയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയെന്നിരിക്കെയായിരുന്നു അധികൃതരുടെ ഈ നടപടി.

Content Highlights: body which was brought to the Kasargod General Hospital at 12 noon was not postmortemed

dot image
To advertise here,contact us
dot image