കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു; യുഎഇയിൽ മലയാളിക്ക് ദാരുണാന്ത്യം

റാസൽ ഖൈമയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ശരത് രാജ്.

dot image

യുഎഇയിൽ മലയാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ കളർകോട് ശരത് നിവാസിൽ ശരത് രാജ് റാസൽഖൈമയിലെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴോട്ട് വീണാണ് മരിച്ചത്. 28 വയസായിരുന്നു. റാസൽ ഖൈമയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ശരത് രാജ്.

26-ന് രാത്രിയിലായിരുന്നു അപകടം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തീകരിച്ച് വരികയാണ്. സംസ്‌കാരം ചൊവ്വാഴ്ച കുടുംബവീടായ നെടുമുടി ആറ്റുവാത്തല വലിയമഠത്തിൽ വീട്ടുവളപ്പിൽവെച്ച് നടക്കും.

Content Highlights:Malayali dies tragically after falling from top of building in UAE

dot image
To advertise here,contact us
dot image