ചൈനയിൽ ഒരു മാസത്തോളം പെൺകുട്ടി ഛർദ്ദിച്ചത് ജീവനുള്ള വിരകളെ; കാരണമറിഞ്ഞ് ഡോക്ടർമാരും ഞെട്ടി

വിരശല്യവുമായി ബന്ധപ്പെട്ട ഒരു അസാധാരണ സംഭവമാണ് ചൈനയിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്

dot image

വിരശല്യം കുട്ടികളിൽ സാധാരണ കാണാറുള്ള ഒരു സംഭവമാണ്. സാധാരണ കൃത്യമായ പരിചരണത്തിലൂടെ എളുപ്പത്തിൽ മാറ്റാവുന്നതുമാണിത്. എന്നാലിതാ വിര ശല്യവുമായി ബന്ധപ്പെട്ട ഒരു അസാധാരണ സംഭവമാണ് ചൈനയിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

എട്ട് വയസുകാരിയായ ഒരു പെണ്‍കുട്ടി കഴിഞ്ഞ ഒരു മാസമായി ഛർദ്ദിക്കുന്നത് ജീവനുള്ള വിരകളെയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ യാങ്‌ഷൗ സിറ്റിയിൽ നിന്നുള്ള എട്ടുവയസ്സുകാരിക്കാണ് ഇങ്ങനെയൊരു അനുഭവം നേരിടേണ്ടി വന്നത്. പല ഡോക്ടർമാരെ കണ്ടിട്ടും കാരണമറിയാതെ കുഴഞ്ഞ കുട്ടിയുടെ വീട്ടുകാർ ഒടുവിൽ കാരണം കണ്ടെത്തിയപ്പോൾ ഞെട്ടി.

വീടിന് സമീപത്തുള്ള വെള്ളത്തിൽ നിന്നുള്ള ഡ്രെയിൻ ഈച്ചയുടെ ലാർവകളാണ് കുട്ടിയുടെ വിര ശല്യത്തിന് കാരണം. ജിയാങ്‌സുവിലെ സൂചോ സർവകലാശാലയിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ശിശുരോഗവിദഗ്ദ്ധനായ ഡോ ഷാങ് ബിംഗ്ബിംഗ് ആണ് വിരയുടെ ഉറവിടം കണ്ടെത്തിയത്. അദ്ദേഹം വിരയുടെ സാമ്പിൾ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലേക്ക് അയക്കാന്‍ കുടുംബത്തോട് ആവശ്യപ്പെട്ടു.

അവിടെ നടന്ന പരിശോധനയിലാണ് മോത്ത് ഈച്ച എന്ന് അറിയപ്പെടുന്ന ഡ്രെയിൻ ഈച്ചയുടെ ലാർവയെയാണ് കുട്ടി ഛർദ്ദിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്. വീടുകളിലെ ഡ്രെയിനേജുകൾ, കുളിമുറികൾ, അടുക്കള തുടങ്ങി ഇരുണ്ട ഈ‍ർപ്പമുള്ള സ്ഥലങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. മലിനമായ വെള്ളവുമായുള്ള സമ്പർക്കത്തിലൂടെയാണ് പെൺകുട്ടിയുടെ ശരീരത്തിലേക്ക് വിരകൾ പ്രവേശിച്ചത് എന്നാണ് ഒടുവിലെ കണ്ടെത്തൽ.

Content Highlights: Girl in China Vomits Worms for a Month, Diagnosed

dot image
To advertise here,contact us
dot image