ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി ഇന്ത്യ- പാക് പോരാട്ടം; യുവരാജും അഫ്രീദിയും നേര്‍ക്കുനേര്‍

ഇരുടീമുകളുടെയും മുന്‍ സൂപ്പര്‍ താരങ്ങളെല്ലാം ഇരുഭാഗത്തും അണിനിരക്കുന്നുണ്ട്

dot image

ക്രിക്കറ്റ് മൈതാനത്ത് വീണ്ടുമൊരു ഇന്ത്യ-പാകിസ്താൻ‌ പോരാട്ടത്തിന് കളമൊരുങ്ങുന്നു. വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് പോരാട്ടത്തിലാണ് ഇന്ത്യ- പാക് പോരാട്ടം. ഈ മാസം 20നാണ് ഇന്ത്യ- പാക് ഇതിഹാസങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായാണ് ക്രിക്കറ്റ് മൈതാനത്ത് വീണ്ടും ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുന്നത്.

ഇരുടീമുകളുടെയും മുന്‍ സൂപ്പര്‍ താരങ്ങളെല്ലാം ഇരുഭാഗത്തും അണിനിരക്കുന്നുണ്ട്. യുവരാജ് സിങ്ങാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍, സുരേഷ് റെയ്‌ന, മുഹമ്മദ് കൈഫ്, ഇര്‍ഫാന്‍ പത്താന്‍, റോബിന്‍ ഉത്തപ്പ, ഹര്‍ഭജന്‍ സിങ് തുടങ്ങിയ താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കും.

ഷുഹൈബ് മാലിക്, മുഹമ്മദ് ആമിര്‍, കമ്രാന്‍ അക്മല്‍ എന്നിവര്‍ പാക് ടീമിലുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ വിവാദ പ്രസ്താവന നടത്തിയ ഷാഹിദ് അഫ്രീദിയും പാക് ടീമിലുണ്ട്. ഈ മാസം 18 മുതലാണ് വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ടൂർണമെന്റ് ആരംഭിക്കുന്നത്. ഓഗസ്റ്റ് രണ്ടിനാണ് ഫൈനല്‍. ഇന്ത്യ, പാകിസ്താന്‍, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ ചാംപ്യന്‍സ് ടീമുകളാണ് ലീഗില്‍ മത്സരിക്കുന്നത്.

Content Highlights: India vs Pakistan on a cricket field for first time since Operation Sindoor

dot image
To advertise here,contact us
dot image