ഇന്ത്യ-പാക് സംഘര്‍ഷം; കുത്തനെ ഇടിഞ്ഞ് ഓഹരി വിപണി

സെന്‍സെക്‌സ് 500-ലധികം പോയിന്റ് ഇടിഞ്ഞു

dot image

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയായി വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി സൂചികകളായ നിഫ്റ്റി 50, ബിഎസ്ഇ സെന്‍സെക്‌സ് എന്നിവ വെള്ളിയാഴ്ച നഷ്ടത്തില്‍ ആരംഭിച്ചു.

നിഫ്റ്റി 50 24,150 ന് താഴെയെത്തിയപ്പോള്‍, ബിഎസ്ഇ സെന്‍സെക്‌സ് 80,000 ലെവലില്‍ താഴെയായി. രാവിലെ 9:16 ന് നിഫ്റ്റി 50,161 പോയിന്റ് അഥവാ 0.66% കുറഞ്ഞ് 24,113.30ല്‍ വ്യാപാരം നടത്തി. ബിഎസ്ഇ സെന്‍സെക്‌സ് 471 പോയിന്റ് അഥവാ 0.59% കുറഞ്ഞ് 79,863.96 ല്‍ എത്തി.

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനുശേഷം, നിഫ്റ്റി 50 ഉം ബിഎസ്ഇ സെന്‍സെക്‌സും യഥാര്‍ത്ഥത്തില്‍ ഉയരുകയും. മറുവശത്ത് പാകിസ്ഥാന്‍ ഓഹരി വിപണി തകരുന്ന കാഴ്ചയും ആയിരുന്നു വിപണിയില്‍ ദൃശ്യമായത്. നിലവില്‍ ഇന്ത്യന്‍ വിപണി വലിയ ഇടിവിലേക്ക് പോകില്ലെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. പരമ്പരാഗതമായി യുദ്ധ സാഹചര്യത്തില്‍ ഇന്ത്യയുടെ വ്യക്തമായ മേധാവിത്വം ഇതുവരെയുള്ള യുദ്ധങ്ങളില്‍ നിന്ന് വ്യക്തമാണ്. അതിനാല്‍, സംഘര്‍ഷം കൂടുതല്‍ വര്‍ദ്ധിക്കുന്നത് പാകിസ്ഥാന്‍ വിപണിക്ക് വലിയ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുമെന്ന് ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാര്‍ പറയുന്നു.

Content Highlights: india pakistan conflict stock market falls sharply

dot image
To advertise here,contact us
dot image