പാന്‍കാര്‍ഡ് പുതുക്കിയാല്‍ വേഗത്തില്‍ വായ്പ ലഭിക്കുന്നതുമുതല്‍ ഗുണങ്ങള്‍ പലതാണ്

പഴയ പാന്‍കാര്‍ഡ് കൊണ്ട് കാര്യങ്ങള്‍ നടക്കുമല്ലോ പിന്നെ എന്തിനാണ് പുതുക്കുന്നതെന്നല്ലേ

dot image

ദായ നികുതി വകുപ്പ് എന്തുകൊണ്ടാണ് കോടികള്‍ ചെലവഴിച്ച് പാന്‍കാര്‍ഡ് പുതുക്കുന്നതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? പാന്‍ 2.0 യ്ക്ക് ഗുണങ്ങള്‍ പലതാണ്. അതുകൊണ്ടുതന്നെ പഴയ പാന്‍കാര്‍ഡ് വര്‍ക്ക് ചെയ്യുന്നുണ്ടല്ലോ എന്ന് കരുതി അത് പുതുക്കാതിരുന്നാല്‍ നഷ്ടം നിങ്ങള്‍ക്ക് തന്നെയാണ്.

പാന്‍കാര്‍ഡ് പുതുക്കുമ്പോഴുളള ഗുണങ്ങള്‍ എന്തൊക്കെയാണ്

കൂടുതല്‍ സുരക്ഷിതമാകും

അപ്‌ഗ്രേഡ് ചെയ്ത പാന്‍കാര്‍ഡ് ക്യൂആര്‍ കോഡ് പോലെയുള്ള സുരക്ഷാസംവിധാനങ്ങളോടുകൂടിയാണ് വരുന്നത്. പുതിയ കാര്‍ഡുകളില്‍ ഉടമയുടെ പേര്, ജനന തീയതി, പാന്‍ നമ്പര്‍ തുടങ്ങിയവ എന്‍ക്രിപ്റ്റ് ചെയ്ത രീതിയാണ് ഉള്ളത്. ക്യൂ ആര്‍ കോഡ് കൊണ്ട് ലക്ഷ്യം വയ്ക്കുന്നതും ഇത്തരം വിശദാംശങ്ങളുടെ ഉള്‍പ്പെടുത്തലാണ്. അതുകൊണ്ടുതന്നെ ഇതിന്റെ ഡ്യൂപ്ലിക്കേഷന്‍ വളരെ സങ്കീര്‍ണമാണെന്ന് മാത്രമല്ല അംഗീകൃതമായ സ്‌കാനിംഗ് സോഫ്റ്റ് വെയറിന് മാത്രമേ പാനില്‍ നിന്ന് വിവരങ്ങള്‍ എടുക്കാന്‍ കഴിയൂ.

നടപടികള്‍ വേഗത്തിലാക്കുന്നു

പാനില്‍ ക്യൂ ആര്‍ കോഡ് ഉള്ളതുകൊണ്ടുതന്നെ വേഗമേറിയതും കൃത്യവുമായ സ്ഥിരീകരണം സാധ്യമാക്കാന്‍ സഹായിക്കുന്നു. ബാങ്ക് അക്കൗണ്ട് തുറക്കല്‍, വായ്പാ അപേക്ഷ, നിക്ഷേപം തുടങ്ങിയ നടപടികള്‍ വേഗത്തിലാക്കുന്നു.

Also Read:

പാന്‍ വിവരങ്ങള്‍ ഉടന്‍ ആദായനികുതി ഡേറ്റാബേസിലും

പാന്‍ 2.0 കാര്‍ഡുമായി ബന്ധപ്പെട്ട ഡാറ്റകളെല്ലാം ആദായനികുതി വകുപ്പിന്റെ പുതിയ രേഖകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. പാനില്‍ വരുത്തുന്ന എല്ലാ അപ്‌ഡേറ്റുകളും പെട്ടെന്നുതന്നെ ആദായനികുതി ഡാറ്റാബേസിലും പ്രതിഫലിക്കും.

തട്ടിപ്പുകള്‍ തടയും

ക്യൂആര്‍ കോഡില്‍ ഉപയോഗിക്കുന്ന വിപുലമായ എന്‍ക്രിപ്ഷന്‍ പാന്‍കാര്‍ഡിലെ തട്ടിപ്പുകള്‍ ഇല്ലാതാക്കുന്നു. അതുകൊണ്ടുതന്നെ സാമ്പത്തിക തട്ടിപ്പില്‍നിന്നും ഐഡന്റിറ്റി മോഷണത്തില്‍നിന്നുമൊക്കെ ഉപഭോക്താക്കളെ സംരക്ഷിക്കും

വേഗത്തില്‍ വായ്പ ലഭിക്കും

ഡാറ്റാ വെരിഫിക്കേഷനിലുണ്ടാകുന്ന കാലതാമസംകൊണ്ടാണ് വായ്പക്കായി പലര്‍ക്കും മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നത്. എന്നാല്‍ പാന്‍ 2.0 നിങ്ങളുടെ സാമ്പത്തികരേഖകളായ ക്രെഡിറ്റ് സ്‌കോര്‍ വരുമാനത്തിന്റെ ചരിത്രം പോലെയുള്ളവ സംയോജിപ്പിക്കുന്നു. അതുകൊണ്ട് വായ്പ പോലുളള കാര്യങ്ങള്‍ വേഗത്തില്‍ നടപ്പിലാകും.

മറ്റ് രേഖകളുമായി ബന്ധിപ്പിക്കാന്‍ കഴിയും

വരുംകാലങ്ങളില്‍ പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡ് പോലെയുള്ള സര്‍ക്കാര്‍ രേഖകളുമായി ബന്ധിപ്പിക്കാന്‍ സാധിച്ചേക്കും. വിവിധ സേവനങ്ങള്‍ക്കായി ആവര്‍ത്തിച്ച് രേഖകള്‍ സമര്‍പ്പിക്കേണ്ടതിന്റെ ആവശ്യകത കുറയും. മാത്രമല്ല എല്ലാ പ്രധാന സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും ഒരിടത്ത് ട്രാക്ക് ചെയ്യാന്‍ പാന്‍ 2.0 സഹായിക്കും.

Content Highlights :Renewing your PAN card has many benefits, from getting a loan faster to

dot image
To advertise here,contact us
dot image