
ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇന്ന് ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ എട്ടുപൈസയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 84.38 എന്ന നിലയിലേക്കാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നത്. തിങ്കളാഴ്ച 27 പൈസയുടെ നേട്ടത്തോടെ 84.30 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.
ഏഷ്യന്‍ കറന്‍സികളുടെ താഴ്ചയും ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതുമാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചതെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു. അസംസ്‌കൃത എണ്ണ വില കുറയുന്നതും ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും അതിര്‍ത്തിയില്‍ ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം കനക്കുന്നതും അടക്കമുള്ള വിഷയങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്.
അതേസമയം, ഓഹരി വിപണി നഷ്ടത്തിലാണ്. 430 പോയിന്റ് നഷ്ടത്തിലാണ് സെന്‍സെക്സില്‍ വ്യാപാരം തുടരുന്നത്. നിലവില്‍ 80,500ന് മുകളിലാണ് സെന്‍സെക്സ്. ഓട്ടോ ഓഹരികള്‍ മുന്നറുമ്പോള്‍ റിലയന്‍സ്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് അടക്കം ചില മുന്‍നിര കമ്പനികള്‍ നഷ്ടത്തിലാണ്. ഇതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
Content Highlights: Rupee plunges today stock market also in loss