ഇത്രയും നീട്ടി കൂകിവിളിച്ച് ട്രെയിന്‍ പോകാന്‍ കാരണം അറിയാമോ? ; ആ ഹോണ്‍ മുഴക്കലിന് പിന്നില്‍ പല രഹസ്യങ്ങളുണ്ട്

ഇന്ത്യന്‍ റെയില്‍വേയിലെ ഹോണ്‍ കോഡുകളെക്കുറിച്ച് അറിയാമോ?

ഇത്രയും നീട്ടി കൂകിവിളിച്ച് ട്രെയിന്‍ പോകാന്‍ കാരണം അറിയാമോ? ; ആ ഹോണ്‍ മുഴക്കലിന് പിന്നില്‍ പല രഹസ്യങ്ങളുണ്ട്
dot image

ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്കും ട്രെയിന്‍ കടന്നുപോകുന്ന പരിസരത്ത് ഉള്ളവര്‍ക്കും ട്രെയിനിന്റെ കൂകിവിളിച്ചുള്ള ശബ്ദവും ഹോണ്‍ മുഴക്കലും എല്ലാം ചിരപരിചിതമാണ്. ചിലപ്പോള്‍ ഉച്ചത്തിലുള്ള ഒറ്റ ഹോണ്‍, ചിലപ്പോള്‍ രണ്ട് ഹോണ്‍ അങ്ങനെയൊക്കെ കേള്‍ക്കാറുണ്ട് അല്ലേ?.എന്നാല്‍ ഈ ഹോണ്‍ മുഴക്കലിന് പിന്നില്‍ ചില പ്രത്യേക കാരണങ്ങളുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ 'ഹോണ്‍ കോഡുകളെ'ക്കുറിച്ചും നിയമങ്ങളെക്കുറിച്ചും അറിഞ്ഞുവെച്ചോളൂ. ഇനി ട്രെയിന്‍ യാത്ര ചെയ്യുമ്പോള്‍ ഓരോ ഹോണിന്റെയും അര്‍ഥം പിടികിട്ടും.

ഹോണുകളുടെ പ്രത്യേകത

ട്രെയിനുകളിലെ ഹോണുകളെ സാധാരണയായി 'ന്യൂമാറ്റിക് ഹോണുകള്‍' അല്ലെങ്കില്‍ 'എയര്‍ ഹോണുകള്‍' എന്നാണ് വിളിക്കുന്നത്. സാധാരണ റോഡിലൂടെ പോകുന്ന വാഹനങ്ങളിലെ ഹോണുകള്‍ പോലെയല്ല ഇവ. എഞ്ചിനിലെ കംപ്രസര്‍ നിര്‍മ്മിക്കുന്ന ഉയര്‍ന്ന മര്‍ദത്തിലുള്ള വായൂ, ഹോണിനുള്ളിലെ പ്രത്യേക ഡയഫ്രത്തിലേക്ക് വേഗത്തില്‍ കടത്തിവിട്ടാണ് ഈ ശബ്ദം ഉണ്ടാക്കുന്നത്. 95 ഡെസിബെല്‍ മുതല്‍ 112 ഡെസിബെല്‍ വരെയാണ് ഹോണുകളുടെ ശബ്ദത്തിന് തീവ്രതയുള്ളത്. മഞ്ഞായാലും വെയിലായാലും ഏത് കാലാവസ്ഥയായാലും വളരെ ദൂരത്തില്‍ ശബ്ദം എത്തിക്കാന്‍ ഈ ഹോണുകള്‍ക്ക് കഴിയും.

Indian Railways' Horn Codes

ഹോണുകളും അത് നല്‍കുന്ന സൂചനകളും

ലോക്കോപൈലറ്റ് ട്രെയിനില്‍ മുഴക്കുന്ന ഒരോ ഹോണിനും ഓരോ അര്‍ഥമുണ്ട്. ഇവ റെയില്‍വേ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും കൃത്യമായ സന്ദേശങ്ങളാണ് നല്‍കുന്നത്. ഓരോ ഹോണുകളും അവയുടെ അര്‍ഥങ്ങളും എന്തൊക്കെയാണെന്ന് അറിയാം.

ഒരു തവണ മാത്രം മുഴക്കുന്ന ചെറിയ ഹോണ്‍

അടുത്ത യാത്രയ്ക്ക് തയ്യാറാകുന്നതിന് മുന്‍പ് ട്രെയിന്‍ അറ്റകുറ്റപണികള്‍ക്കും വൃത്തിയാക്കലിനുമായി യാര്‍ഡിലേക്ക് കൊണ്ടുപോകുന്നു എന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.

രണ്ട് ചെറിയ ഹോണുകള്‍

ട്രെയിന്‍ പുറപ്പെടാന്‍ തയ്യാറാണ് എന്ന് കാണിക്കാനാണ് രണ്ട് ചെറിയ ഹോണുകള്‍ മുഴക്കുന്നത്. ലോക്കോപൈലറ്റ് ഗാര്‍ഡിനോട് ഈ ഹോണുകള്‍വഴി പുറപ്പെടല്‍ സ്ഥിരീകരിക്കാന്‍ ആവശ്യപ്പെടുകയാണ് ഇവിടെ ചെയ്യുന്നത്.

Indian Railways' Horn Codes

മൂന്ന് ചെറിയ ഹോണുകള്‍

ഈ മൂന്ന് ഹോണുകള്‍ കാര്യങ്ങള്‍ അപകടകരമാണ് എന്ന സൂചനയാണ് നല്‍കുന്നത്. അതായത് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയോ ബ്രേക്ക് തകരാറിലാവുകയോ ചെയ്തു, ഗാര്‍ഡ് ഉടന്‍തന്നെ ബ്രേക്ക് പ്രയോഗിക്കണമെന്നാണ് ഇതിനര്‍ഥം.

നാല് ചെറിയ ഹോണുകള്‍

ഈ ഹോണ്‍ ട്രെയിനിന്റെ സാങ്കേതിക തകരാറിനെയാണ് സൂചിപ്പിക്കുന്നത്. എന്തെങ്കിലും തകരാര്‍ കാരണം ട്രെയിന്‍ നീങ്ങാന്‍ കഴിയാതെ വരികയാണെങ്കില്‍ ആ വിവരം കണ്‍ട്രോള്‍ റൂമിനെയും ഗാര്‍ഡിനെയും അറിയിക്കാനുളള സന്ദേശമാണിത്.

ഒരു നീണ്ട ഹോണും ഒപ്പം ഒരു ചെറിയ ഹോണും

ട്രെയിന്‍ നീങ്ങാന്‍ തുടങ്ങുന്നതിനുമുമ്പ് ബ്രേക്ക് സിസ്റ്റം സജ്ജമാക്കാന്‍ ഗാര്‍ഡിനോട് ആവശ്യപ്പെടുന്നതാണ് ഈ ഹോണ്‍കൊണ്ട് അര്‍ഥമാക്കുന്നത്.

Indian Railways' Horn Codes

രണ്ട് നീളമുള്ള ഹോണും രണ്ട് ചെറിയ ഹോണും

റെയില്‍വേ ക്രോസിംഗുകള്‍ക്ക് അടുത്തെത്തുമ്പോള്‍ റോഡ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ലോക്കോ പൈലറ്റ് നിര്‍ബന്ധമായും ഈ രീതിയില്‍ ഹോണ്‍ മുഴക്കണം.

തുടര്‍ച്ചയായുള്ള ഹോണ്‍ മുഴക്കല്‍

ഈ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്താതെ കടന്നുപോകും . എല്ലാവരും ട്രാക്കുകളില്‍നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുന്ന ഹോണ്‍ ആണ് ഇത്.

രണ്ട് ഇടവേളകളിലുള്ള രണ്ട് ഹോണുകള്‍

ലെവല്‍ ക്രോസിംഗ് മുന്നറിയിപ്പ് അര്‍ത്ഥമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ട്രെയിന്‍ ഒരു ക്രോസിംഗിലേക്ക് അടുക്കുകയാണെന്ന് സമീപത്തുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

രണ്ട് നീണ്ട ഹോണുകളും ഒപ്പം ഒരു ചെറിയ ഹോണും

ട്രാക്കുകള്‍ മാറ്റുന്നു എന്നര്‍ത്ഥം. ട്രെയിന്‍ ഒരു ട്രാക്കില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുകയാണ് എന്നാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്.

രണ്ട് ചെറിയ ഹോണുകളും ഒപ്പം ഒരു നീണ്ട ഹോണും

ചെയിന്‍ വലിച്ചു അല്ലെങ്കില്‍ ബ്രേക്ക് ഇട്ടു എന്ന്
അര്‍ത്ഥം.

Indian Railways' Horn Codes

ആറ് ചെറിയ ഹോണുകള്‍

ഗുരുതരമായ അപകടം ആണെന്നാണ് ഇതിന്
അര്‍ത്ഥം. ഗുരുതരമായ അടിയന്തര സാഹചര്യം സംഭവിക്കാന്‍ പോകുന്നുവെന്നും എല്ലാ ജീവനക്കാരില്‍ നിന്നും, സമീപത്തുള്ള സ്റ്റേഷനുകളില്‍ നിന്നും വേഗത്തിലുള്ള പ്രതികരണം ആവശ്യമാണെന്നുമുള്ള ഒരു ഭയാനകമായ സിഗ്‌നല്‍.

പഴയ കാല ഡീസല്‍ എഞ്ചിനുകളില്‍ വലിപ്പത്തിലുള്ള സിംഗിള്‍ അല്ലെങ്കില്‍ ഡബിള്‍ ഹോണുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ പുതിയ കാലത്തെ എഞ്ചിനുകളില്‍ വായു മര്‍ദ്ദം കുറഞ്ഞ കൂടുതല്‍ വ്യക്തതയുള്ള ശബ്ദം പുറപ്പെടുവിക്കുന്ന 'മള്‍ട്ടിടോണ്‍ എയര്‍ ഹോണുകളാണ്' റെയില്‍വെ ഉപയോഗിക്കുന്നത്.

Content Highlights :Do you know about the horn codes used by Indian Railways? There are specific reasons behind these horn signals.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image