ജനനവും മരണവും നിരോധിച്ചയിടം! വരും തലമുറയ്ക്കായി 'ഇൻഷുറൻസ് പോളിസി' ഒരുക്കിയിരിക്കുന്ന ഗ്രാമം

വൃദ്ധസദനങ്ങളില്ലാത്ത, കുറ്റകൃത്യങ്ങളില്ലാത്ത ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളിലൊന്നാണ് ഇവിടം

ജനനവും മരണവും നിരോധിച്ചയിടം! വരും തലമുറയ്ക്കായി 'ഇൻഷുറൻസ് പോളിസി' ഒരുക്കിയിരിക്കുന്ന ഗ്രാമം
dot image

അതിസാഹസികത ഇഷ്ടപ്പെടുന്നവർക്ക് യാത്ര ചെയ്യാൻ പറ്റിയ ഒരു ഗ്രാമത്തെ കുറിച്ചാണ് ഈ പറഞ്ഞുവരുന്നത്. ആർട്ടിക്ക് സമുദ്രത്തിന് നടുവിൽ നോർവേയുടെ കേന്ദ്രഭാഗത്ത് നിന്നും 930കിലോമീറ്റർ വടക്കായി ഉത്തരധ്രുവത്തിന് വെറും 650 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് സ്വാൽബാർഡ്. മഞ്ഞുമലകളാൽ ചുറ്റപ്പെട്ട ഇവിടെ ലോകത്തിന്റെ അറ്റത്തുള്ള ഗ്രാമമെന്നാണ് അറിയപ്പെടുന്നത്. ഇവിടെ ജനനത്തിനും മരണത്തിനും നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

എന്താണ് ഇവിടെ ഇത്തരമൊരു നിയമമെന്നാണ് ചിന്തിക്കുന്നതല്ലേ, കാരണം മറ്റൊന്നുമല്ല ഇവിടുത്തെ കൊടും തണുപ്പ് തന്നെയാണ്. അതിശൈത്യം കാരണം ഇവിടുത്തെ മൃതദേഹങ്ങൾ അഴുകാറില്ല. മാത്രമല്ല ഇവിടെ പരിമിതമായ മെഡിക്കൽ സൗകര്യങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

മൃതശരീരങ്ങളിലെ വൈറസുകളും രോഗാണുക്കളും കാലങ്ങളോളം നിലനിൽക്കാൻ കാരണമാകുന്നതിനാൽ മാരകമായ അസുഖം ബാധിച്ചവരെയും കിടപ്പിലായവരെയും എത്രയും വേഗം ഗ്രാമത്തിൽ നിന്നും പുറത്തെത്തിക്കും. ഇവരെ നോർവേയിലെ മറ്റ് പ്രധാന നഗരങ്ങളിലെ കേന്ദ്രങ്ങളിലേക്കാകും മാറ്റുക. അതിനാൽ ഇവിടെ മരണം നിരോധിച്ചിരിക്കുകയാണെന്ന് മനസിലായില്ലേ. അത്യാധുനികമായ മെഡിക്കൽ സൗകര്യങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ ഗർഭിണികളെ പ്രസവത്തിന് ആഴ്ചകൾ മുമ്പ് ഇവിടെ നിന്നും നോർവേയിലെ ഓസ്ലോ അല്ലെങ്കിൽ ട്രോംസോയിലേക്ക് മാറ്റണമെന്ന കർശനമായ നിർദേശമാണ് നൽകിയിട്ടുള്ളത്. ഇതാണ് ജനനം നിരോധിച്ചിരിക്കുന്നതിന് പിന്നിലെ കാരണം.

വൃദ്ധസദനങ്ങളില്ലാത്ത, കുറ്റകൃത്യങ്ങളില്ലാത്ത ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളിലൊന്നാണ് സ്വാർബാർഡ്. ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില -43ഡിഗ്രി സെൽഷ്യസാണ്. ജോലി ചെയ്യുന്നവർക്കും പ്രതിരോധശേഷിയുള്ള യുവാക്കൾക്കും വേണ്ടിയുള്ള നാടാണിത്. മാത്രമല്ല സ്വന്തം വരുമാനം കൊണ്ട് ജീവിക്കാൻ കഴിയാത്തവർ ഇവിടം വിട്ടുപോകണം എന്നാണ് നിയമം.

വർഷത്തിൽ പകുതി സമയത്തും 24 മണിക്കൂറും സൂര്യപ്രകാശമുള്ള ഈ ഗ്രാമത്തിൽ ഭാവിയിലെ എന്തെങ്കിലും ദുരന്തം മൂലം ഭൂമിയിലെ കൃഷികൾ നശിച്ചാൽ ഉപയോഗിക്കാനായി വലിയൊരു വിത്തുശേഖരം തന്നെ സജ്ജീകരിച്ചിട്ടുണ്ട്. ഗ്ലോബൽ സീഡ് വോൾഡ് എന്ന ഈ ശേഖരത്തെ വരുംതലമുറയ്ക്കുള്ള ഇൻഷുറൻസ് പോളിസി എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ വിത്തുകൾ സൂക്ഷിച്ചിരിക്കുന്നത് -18ഡിഗ്രി സെൽഷ്യസിലാണ്.

Content Highlights: Svalbard, A land in which birth and death are banned due to its extreme cold condition

dot image
To advertise here,contact us
dot image