

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തില്‍ തുടരെ ഹിറ്റുകള്‍ സമ്മാനിച്ച നടി പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ചെന്നൈയിലെ ഒരു പ്രമുഖ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ താരത്തിന്റെ വസ്ത്രധാരണമാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്.
മഞ്ഞ നിറത്തിലുള്ള സ്ട്രാപ്‌ലെസ്സ് സ്ലീവ്‌ലെസ്സ് വസ്ത്രം ധരിച്ചാണ് താരം പരിപാടിയിൽ എത്തിയത്. ഈ വേഷം ഒരുകൂട്ടം ആളുകളെ ചൊടിപ്പിച്ചിരിക്കുകയാണ്. പൊതുവേദിയില്‍ വരാന്‍ അനുയോജ്യമായ വസ്ത്രമല്ല ഇതെന്നാണ് സദാചാര കണ്ണുകൾ പറയുന്നത്. അല്‍പ്പം കൂടി മാന്യമായ വസ്ത്രം ധരിക്കാമായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. ഐശ്വര്യയുടെ ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും താഴെ വളരെ മോശം ഭാഷയിലുള്ള അധിക്ഷേപം തുടരുകയാണ്.

എന്നാൽ ഐശ്വര്യയെ അനുകൂലിച്ചും നിരവധി പേർ എത്തുന്നുണ്ട്. വസ്ത്രം ഒരാളുടെ ഇഷ്ടമാണെന്നും അതിൽ ഇടപെടേണ്ട ആവശ്യം ഇല്ലെന്നും അനുകൂലികൾ പറയുന്നു. ഐശ്വര്യ ധരിച്ച വസ്ത്രത്തിന് പ്രശ്‌നങ്ങൾ ഇല്ലെന്നും കുറ്റം പറയുന്നവരുടെ കാഴ്ചപ്പാടാണ് മാറേണ്ടതെന്നും അനുകൂലികള്‍ പറയുന്നു.
Aishwarya lekshmi 💥🥵 #AishwaryaLekshmi #AishwaryaLekshmihot pic.twitter.com/PohmSMkZrk
— Actress lust (@Actresslust01) January 10, 2026
കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം അകന്നു നില്‍ക്കുകയാണ് ഐശ്വര്യ ലക്ഷ്മി. സൈബർ ഇടങ്ങളിലെ അനാവശ്യ കമന്റുകൾക്കും വിമർശനങ്ങൾക്കും താൻ വലിയ വില നൽകുന്നില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കുറച്ച് നാളുകൾക്ക് മുൻപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നടി നീക്കം ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഈ വിമർശനങ്ങൾക്ക് ഒന്നും മറുപടി ഉണ്ടാകില്ലെന്നാണ് വിവരം.
അതേസമയം, നടിയുടേതായി ഏറ്റവും ഒടുവിൽ എത്തിയ ചിത്രം കമൽ ഹാസൻ നായകനായ തഗ് ലൈഫ് ആണ്. ഉര്‍വശിയും ജോജു ജോര്‍ജും ആദ്യമായി ഒന്നിക്കുന്ന 'ആശ' എന്ന സിനിമ ആണ് ഐശ്വര്യയുടെ മലയാളത്തിൽ ഒരുങ്ങുന്ന സിനിമ. ഗാട്ടാ ഗുസ്തി സിനിമയുടെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. തെലുങ്കിലും നടിയുടെ ഒരു സിനിമ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Aishwarya Lekshmi attracted considerable attention for her glamorous outfit at a recent inauguration event in Chennai, with the look becoming a topic of discussion and receiving mixed responses on social media from critics and supporters alike.