'കോഹ്‌ലി ഏകദിനം കളിക്കുന്നത് നാട്ടിൻപുറത്ത് ലീഗ് കളിക്കുന്ന പോലെ'; പുകഴ്ത്തി മുഹമ്മദ് കൈഫ്

ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി മിന്നും ഫോം തുടരുന്ന സൂപ്പർ താരം വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.

'കോഹ്‌ലി ഏകദിനം കളിക്കുന്നത് നാട്ടിൻപുറത്ത് ലീഗ് കളിക്കുന്ന പോലെ'; പുകഴ്ത്തി മുഹമ്മദ് കൈഫ്
dot image

ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി മിന്നും ഫോം തുടരുന്ന സൂപ്പർ താരം വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഡല്‍ഹിയിലെ പ്രാദേശിക ലീഗ് മത്സരത്തില്‍ കളിക്കുന്ന അനായസതയോടെയാണ് കോഹ്‌ലി കളിക്കുന്നതെന്നും ഇതുപോലെ കളിച്ചാല്‍ കോലിക്ക് അഞ്ചോ ആറോ വര്‍ഷം കൂടി ഏകദിന ക്രിക്കറ്റില്‍ തുടരാനാുമെന്നും കൈഫ് എക്സ് പോസ്റ്റില്‍ പറഞ്ഞു.

ഡല്‍ഹി പ്രാദേശിക ലീഗില്‍ കളിക്കുന്ന അനായാസതയോടെയാണ് വിരാട് കോലി ഏകദിന ക്രിക്കറ്റില്‍ കളിക്കുന്നത്. സഹതാരങ്ങളോട് തമാശ പറഞ്ഞും, ചിരിച്ചും വളരെ റിലാക്സ്‍ഡ് ആയാണ് അദ്ദേഹം ഗ്രൗണ്ടില്‍ നില്‍ക്കുന്നത്. ബൗളര്‍മാര്‍ക്കെതിരെ ആക്രമണോത്സുകതയോടെ കളിക്കുമ്പോള്‍ തന്നെ ക്ഷമാപൂര്‍വം ഇന്നിംഗ്സ് കെട്ടിപ്പടുക്കാനും ശ്രമിക്കുന്നു, കൈഫ് കൂട്ടിച്ചേർത്തു.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കോലി 93 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. അര്‍ധസെഞ്ചുറി നേടിയ കോഹ്‌ലി രാജ്യാന്തര ക്രിക്കറ്റില്‍ 28000 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടിരുന്നു. ടെസ്റ്റ്, ടി20 മത്സരങ്ങളില്‍ നിന്ന് വിരമിച്ച താരം നിലവില്‍ ഏകദിനങ്ങളില്‍ മാത്രമാണ് കളിക്കുന്നത്. അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കുക എന്നതാണ് കോഹ്‌ലിയുടെ ലക്ഷ്യം. അത് കഴിഞ്ഞാൽ ഏകദിനത്തിൽ നിന്നും അദ്ദേഹം വിരമിച്ചേക്കും.

Content Highlights: mohammed kaif on kohli, indian cricket

dot image
To advertise here,contact us
dot image