ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ നേട്ടം കൊയ്ത് ഇന്ത്യൻ പ്രവാസി; സമ്മാനമായി ലഭിച്ചത് ആഡംബര കാർ

2007 മുതൽ ബിഗ് ടിക്കറ്റ് എടുക്കുന്ന സ്ഥിരം ഉപഭോക്താവാണ് ഇയാൾ

ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ നേട്ടം കൊയ്ത് ഇന്ത്യൻ പ്രവാസി; സമ്മാനമായി ലഭിച്ചത് ആഡംബര കാർ
dot image

അബുദബി ബി​ഗ് ടിക്കറ്റ് പുതുവത്സര നറുക്കെടുപ്പിൽ നേട്ടം കൊയ്ത് ഇന്ത്യൻ പ്രവാസി. 30 ദശലക്ഷം ദിർഹത്തിന്റെ (ഏകദേശം 68 കോടിയിലധികം ഇന്ത്യൻ രൂപ) ഒന്നാം സമ്മാനം ഫിലിപ്പൈൻസ് സ്വദേശിനിയാണ് സ്വന്തമാക്കിയത്. എന്നാൽ തമിഴ്‌നാട് സ്വദേശിക്ക് ആഡംബര കാർ സമ്മാനമായി ലഭിച്ചു.

ഫിലിപ്പൈൻസ് സ്വദേശിനിയായ അന്ന ലീ ഗയോംഗൻ ആണ് 30 ദശലക്ഷം ദിർഹം സ്വന്തമാക്കിയത്. ദുബായിൽ കഴിഞ്ഞ 15 വർഷമായി സീനിയർ അക്കൗണ്ട് എക്സിക്യൂട്ടീവായാണ് അന്ന ജോലി ജോലി ചെയ്യുന്നത്. കുടുംബത്തോടൊപ്പമാണ് താമസം. ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിലാണ് അന്നയ്ക്ക് വലിയ ഭാഗ്യം സ്വന്തമായത്.

ചെന്നൈ സ്വദേശിയായ ഇളങ്കോ പാണ്ഡിയാണ് ആഡംബര കാർ സ്വന്തമാക്കിയത്. ബിഎംഡബ്ല്യു 430i വാഹനമാണ് ഇളങ്കോയെ തേടിയെത്തിയിരിക്കുന്നത്. 57കാരനായ ഇളങ്കോ 2006 മുതൽ അബുദാബിയിൽ സ്പെഷ്യലിസ്റ്റ് ക്വാളിറ്റി എഞ്ചിനീയറായി ജോലി ചെയ്യുന്നു. 2007 മുതൽ ബിഗ് ടിക്കറ്റ് എടുക്കുന്ന സ്ഥിരം ഉപഭോക്താവാണ് ഇളങ്കോ. ആദ്യകാലങ്ങളിൽ എയർപോർട്ടിൽ പോയി നേരിട്ടായിരുന്നു ടിക്കറ്റ് വാങ്ങിയിരുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഓൺലൈനായാണ് ടിക്കറ്റ് എടുക്കുന്നത്.

ജീവിതത്തിൽ കേട്ട ഏറ്റവും സന്തോഷകരമായ വാർത്തയാണിതെന്ന് ആഡംബര കാർ നേട്ടത്തിൽ ഇളങ്കോ പറഞ്ഞു. സമ്മാനമായി ലഭിച്ച കാർ സ്വന്തമാക്കണമോ അതോ പണമായി വാങ്ങണമോ എന്ന കാര്യത്തിൽ ഇളങ്കോ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ബി​ഗ് ടിക്കറ്റെടുക്കുന്ന മറ്റുള്ളവരെയും ഭാവിയിൽ ഭാഗ്യം തേടിയെത്തുമെന്ന് ഇളങ്കോ പ്രത്യാശ പ്രകടിപ്പിച്ചു.

Content Highlights: An Indian expatriate achieved a significant win in the Big Ticket lottery, receiving a luxury car as the prize. The victory came through a recent draw held abroad, highlighting another high-value reward claimed by a foreign resident participant.

dot image
To advertise here,contact us
dot image