

റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ പാക് താരം മുഹമ്മദ് റിസ്‌വാനെ നിർബന്ധപൂർവം റിട്ടയർ ഹർട്ട് ചെയ്യിപ്പിച്ച് ബിഗ് ബാഷ് ടീമായ മെൽബൺ റെനഗേഡ്സ്. സിഡ്നി തണ്ടറിനെതിരായ മത്സരത്തിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തിയ പാക് ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ റിസ്‌വാൻ 23 പന്തുകളിൽ 26 റൺസാണ് നേടിയത്. സ്ട്രൈക്ക് റേറ്റ് 113.04 മാത്രമായിരുന്നു.
ക്യാപ്റ്റനായ വിൽ സതർലാൻഡ് വന്നാണ് താരത്തിനോട് റിട്ടയർ ഹർട്ടായി മടങ്ങാൻ നിർദേശിച്ചത്. സിഗ്നൽ ലഭിച്ചതിനുശേഷം റിസ്വാൻ തല കുനിച്ച് പവലിയനിലേക്ക് മടങ്ങി. എന്നാൽ റിസ്‌വാൻ മടങ്ങിയിട്ടും കാര്യമായ പുരോഗതിയുണ്ടായില്ല. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് മെൽബൺ നേടിയത്.
MELBOURNE RENEGADES RETIRED OUT MOHAMMED RIZWAN
— Keshav Roy (@KeshavRoy7101) January 12, 2026
- INTERNATIONAL HUMILIATION OF RIZWAN AND PAKISTAN IN BBL 😂pic.twitter.com/7Zdz4OWeBa
ഡി എൽ എസ് മെത്തേഡ് പ്രകാരം പുതുക്കിയ നിശ്ചയിച്ച വിജയ ലക്ഷ്യമായ 140 റൺസ് ആറ് വിക്കറ്റ് നഷ്ടത്തിൽ സിഡ്‌നി മറികടന്നു.
പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തുളള രണ്ട് ടീമുകളാണ് സിഡ്‌നിയും മെൽബണും. എട്ട് മത്സരങ്ങളിൽ ആറ് പോയിന്റുള്ള മെൽബൺ ഏഴാം സ്ഥാനത്തും ഒമ്പത് മത്സരങ്ങളിൽ നാല് പോയിന്റുള്ള സിഡ്‌നി എട്ടാം സ്ഥാനത്തുമാണ്.
Content Highlights:pak player Mohammad Rizwan forced to retire out in BBL