മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്

ട്രെയിൻ സർവീസ് സുഗമമാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പിക്കാനുമാണ് പുതിയ തീരുമാനം

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
dot image

വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ് റെയിൽവേയുടെ നടപടി. റെയിൽവെ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് വിവിധ സ്റ്റേഷനുകളെ ട്രെയിന്‍ സർവീസ് റദ്ദാക്കാനുള്ള തീരുമാനമെന്ന് റെയിൽവെ അറിയിച്ചിട്ടുണ്ട്.

Also Read:


ദിവസേന, ആഴ്ചയിൽ ഒരിക്കൽ, ആഴ്ചയിൽ രണ്ടുതവണ, മൂന്നു തവണ എന്നിങ്ങനെ സർവീസ് നടത്തുന്ന ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഡിസംബർ 1 മുതൽ 2026 ഫെബ്രുവരി 28 വരെയാണ് ഈ ട്രെയിനുകളുടെ സർവീസ് റദ്ദാക്കിയിരിക്കുന്നത്. ആഴ്ചയിലൊരിക്കൽ ലാൽകുവാൻ മുതൽ അമൃത്സർ വരെ പോകുന്ന ട്രെയിൻ നമ്പർ 14615, തിരിച്ച് അമൃത്സറിൽ നിന്നും ലാൽകുവാനിലേക്ക് പോകുന്ന ട്രെയിൻ നമ്പർ 14616 എന്നിവ റദ്ദാക്കിയവയിൽ ഉൾപ്പെടും. സിർസയിൽ നിന്നും അമൃതസറിലേക്കും തിരിച്ചുമുള്ള ജൻസേവ എക്‌സ്പ്രസാണ് റദ്ദ് ചെയ്തിട്ടുള്ള മറ്റൊരു ട്രെയിൻ. ശൈത്യകാലത്ത് ട്രെയിൻ ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവർ കൃത്യമായ ഷെഡ്യൂളുകൾ പരിശോധിക്കണമെന്ന് റെയിൽവെ അറിയിച്ചിട്ടുണ്ട്.

Also Read:

ട്രെയിൻ സർവീസ് സുഗമമാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പിക്കാനുമാണ് പുതിയ തീരുമാനമെന്നും റദ്ദാക്കിയ ട്രെയിനുകളുടെ ഡിസംബർ 1 മുതൽ അടുത്ത വർഷം ഫെബ്രുവരി 28 വരെ സർവീസ് നടത്തില്ലെന്നും നോർതേൺ റെയിൽവേ മൊരാദാബാദ് ഡിവിഷൻ സീനിയർ കൊമേഴ്ഷ്യൽ മാനേജർ ആദിത്യ ഗുപ്ത വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Indian railway cancelled 24 trains for three months

dot image
To advertise here,contact us
dot image