ബ്രേക്ക്ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെ സൗജന്യം! ഈ ട്രെയിനിൽ സൗജന്യ ഭക്ഷണം ഒരുക്കുന്നത് പക്ഷെ റെയിൽവെ അല്ല

ഈ ട്രെയിനിലെ യാത്രക്കാര്‍ക്ക് പ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരെ സൗജന്യമായി ലഭിക്കും

ബ്രേക്ക്ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെ സൗജന്യം! ഈ ട്രെയിനിൽ സൗജന്യ ഭക്ഷണം ഒരുക്കുന്നത് പക്ഷെ റെയിൽവെ അല്ല
dot image

രാജ്യത്ത് ഉടനീളം സര്‍വീസ് നടത്തുന്ന ആയിരക്കണക്കിന് ട്രെയിനുകളില്‍ പ്രത്യേകതയുള്ള ഒരു ട്രെയിനാണ് സച്ച്ഖണ്ഡ് എക്‌സ്പ്രസ്. ഈ ട്രെയിനിലെ യാത്രക്കാര്‍ക്ക് പ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരെ സൗജന്യമാണ്. ഇന്ത്യയിലെ പ്രശസ്തമായ സിഖ് തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ ട്രെയിന്‍യാത്ര യാത്രികരുടെ മനസും വയറും നിറയ്ക്കുമെന്നാണ് അവകാശപ്പെടുന്നത്. മഹാരാഷ്ട്രയിലെ നാന്ദേയ് മുതല്‍ പഞ്ചാബിലെ അമൃത്സര്‍ വരെ ഏകദേശം 2000 കിലോമീറ്റര്‍ ദൂരമാണ് ഈ ട്രെയിന്‍ താണ്ടുന്നത്. ഗുരു ഗോബിന്ദ് സിങ് ജിയുടെ സമാധി സ്ഥലമായ തക്ത് ശ്രീ ഹസൂര്‍ സാഹിബിനെയും അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തെയുമാണ് ഈ ട്രെയിന്‍യാത്ര ബന്ധിപ്പിക്കുന്നത്.

ഇന്ത്യൻ റെയിൽവെയാണ് ഈ സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നതെന്നാണ് കരുതിയെങ്കിൽ തെറ്റി. ഒരു ആചാരത്തിൻ്റെ ഭാഗമായാണ് ഇത്തരത്തിൽ ഈ ട്രെയിനിലെ യാത്രികർക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത്. കഴിഞ്ഞ 29 വര്‍ഷമായി ഈ ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആഹാരം സൗജന്യമാണ്. സിഖ് ഗുരുദ്വാരകളാണ് സൗജന്യ ഭക്ഷണവിതരണത്തിന് നേതൃത്വം നൽകുന്നത്.

സിഖ് ആചാരമായ ലങ്കാറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ രീതി. ജാതിയും മതവുമൊന്നും കണക്കാക്കാതെ എല്ലാവര്‍ക്കും തുല്യമായി ഭക്ഷണം നല്‍കുക എന്നതാണ് ഈ രീതി. യാത്രക്കിടയിലെ വിവിധ സ്റ്റേഷനുകളില്‍ ഭക്ഷണം വിതരണം ചെയ്യും. 33 മണിക്കൂര്‍ യാത്രയില്‍ ആര്‍ക്കും ഭക്ഷണത്തിന് വേണ്ടി ബുദ്ധിമുട്ടേണ്ടി വരരുതെന്നതാണ് ലക്ഷ്യം. യാത്രാ റൂട്ടിലുള്ള ഗുരുദ്വാരകളില്‍ സംഭാവനയായി ലഭിക്കുന്ന പണമാണ് ഭക്ഷണത്തിനായി ചിലവഴിക്കുന്നത്.


വോളന്റിയര്‍മാരും പ്രാദേശിക കമ്മിറ്റിയുമാണ് ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുന്നത്. യാത്രയ്ക്കിടയില്‍ 39 സ്റ്റേഷനുകളില്‍ കൂടിയാണ് ട്രെയിന്‍ കടന്നുപോകുന്നത്. 'ലങ്കാര്‍ ഭക്ഷണം' വിതരണം ചെയ്യുന്നത് പ്രധാനമായും ആറു സ്റ്റേഷനുകളിലാണ്. ഡല്‍ഹി, ഭോപ്പാല്‍, പര്‍ഭാനി, ജല്‍ന, ഔറംഗബാദ്, മരത്വാഡാ എന്നിവടങ്ങളാണ് അവ.
Content Highlights: These train offers free food throughout the Journey, let's know about Sachkhand Express

dot image
To advertise here,contact us
dot image