ബാക്കി എല്ലാ കീപ്പർമാരും മാറി നിൽക്കേണ്ടി വരും! അവൻ വരുന്നുണ്ട്; കംബാക്കിന് ഒരുങ്ങി സൂപ്പർതാരം

നിലവിൽ വിശ്രമത്തിലുള്ള താരം രഞ്ജി ട്രോഫിയിൽ ഡെൽഹിക്ക് വേണ്ടി കളിക്കണമെന്ന് ഡിസിസിഎയെ അറിയിച്ചതായി വാർത്തകളുണ്ട്

ബാക്കി എല്ലാ കീപ്പർമാരും മാറി നിൽക്കേണ്ടി വരും! അവൻ വരുന്നുണ്ട്; കംബാക്കിന് ഒരുങ്ങി സൂപ്പർതാരം
dot image

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് തിരിച്ചുവരവിന് ഒരുങ്ങുന്നു. ഇംഗ്ലണ്ട് പരമ്പരക്കിടെ പരിക്കേറ്റ പന്ത് വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടെസ്റ്റ് ടീമിൽ നിന്നും, ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ നിന്നും മാറി നിന്നിരുന്നു. നിലവിൽ വിശ്രമത്തിലുള്ള താരം രഞ്ജി ട്രോഫിയിൽ ഡെൽഹിക്ക് വേണ്ടി കളിക്കണമെന്ന് ഡിസിസിഎയെ അറിയിച്ചതായി വാർത്തകളുണ്ട്. ഒക്ടോബർ 10ലേക്ക് അദ്ദേഹം പരിക്കിൽ നിന്നും ഭേദമാകണമെന്ന് ബിസിസിഐ അറിയിച്ചു.

'ഇതുവരെയുള്ള കാര്യങ്ങൾ പറയുകയാണെങ്കിൽ ഒക്ടോബർ 10 ഒക്കെ ആകുമ്പോഴേക്കും അദ്ദേഹം തിരിച്ചെത്തിയേക്കും. പരിക്കിന്റെ കാര്യത്തിൽ ഈ ആഴ്ച്ച ഒരു വിലയിരുത്തലുണ്ടാകും. കുറച്ച്കാലമായി അദ്ദേഹം സുഖം പ്രാപിച്ച് വരുന്നു. പന്തിന്റെ കാര്യത്തിൽ ബിസിസിഐ റിസ്‌ക് എടുക്കാൻ ആഗ്രഹിക്കപ്പെടുന്നില്ല,' ബിസിസിഐ വൃത്തങ്ങൾ ടൈസം ഓഫ് ഇന്ത്യയോട് പറഞ്ഞു.

രഞ്ജി ട്രോഫിയിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് പന്ത് ഡൽഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) പ്രസിഡന്റ് രോഹൻ ജെയ്റ്റ്ലിയെ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 'ഒക്ടോബർ 25 മുതൽ ഡൽഹിയിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങൾക്ക് താൻ ലഭ്യമാകുമെന്ന് പന്ത് അറിയിച്ചിട്ടുണ്ട്. ഫിറ്റ്നസും ബിസിസിഐ മെഡിക്കൽ ടീമിൽ നിന്നുള്ള ക്ലിയറൻസും ലഭിക്കുന്നത് പോലെയിരിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്, 'ഡിഡിസിഎയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന് പരിക്കേറ്റത്. പിന്നീട് അഞ്ചാം മത്സരത്തിന് കളിക്കാതിരുന്ന പന്ത് രണ്ട മാസത്തോളം വിശ്രമത്തിലായിരുന്നു. പന്ത് എന്ന മുതൽ രഞ്ജി കളിക്കുമെന്ന് വ്യക്തമല്ലെന്നും എന്നാൽ അദ്ദേഹം എത്തുകയാണെങ്കിൽ ടീമിന്റെ നായകനാക്കുമെന്ന് ഡിഡിസിഎ അറിയിച്ചു.

Content Highlights- Rishab Pant is making Comeback through Ranji Trophy

dot image
To advertise here,contact us
dot image