അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ബെെക്ക് യാത്രികൻ മരിച്ചു

ആനയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികനായ ശാന്തകുമാറിന് ഗുരുതരമായി പരിക്കേറ്റു

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ബെെക്ക് യാത്രികൻ മരിച്ചു
dot image

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെയും പുലിയുടെയും ആക്രമണം. പുതൂര്‍ തേക്കുവട്ട മേഖലയിലാണ് കാട്ടാന ആക്രമണമുണ്ടായത്. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. ആനയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികനായ ശാന്തകുമാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം മണ്ണാര്‍ക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അട്ടപ്പാടി പ്ലാമരത്താണ് പുലിയുടെ ആക്രമണമുണ്ടായത്. പ്ലാമരം സ്വദേശി തങ്കവേലുവിന്റെ പശുവിനെ പുലി ആക്രമിച്ചുകൊന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവമുണ്ടായത്. പുലിയെ കണ്ടെത്താനായി വനംവകുപ്പ് പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കി.

Content Highlights: Wildlife attacks intensify in Attappadi: Wild elephant attacks biker, leopard kills cow

dot image
To advertise here,contact us
dot image