ഗതാ​ഗത നിയമലംഘനം നടത്തുന്ന വാഹനങ്ങൾ കണ്ടുകെട്ടും; നിയമവുമായി കുവൈത്ത്

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഡ്രൈവര്‍മാരുടെ മോശം പെരുമാറ്റം നിയന്ത്രിക്കുന്നതിന്റെയും ഭാഗമായാണ് നടപടി

ഗതാ​ഗത നിയമലംഘനം നടത്തുന്ന വാഹനങ്ങൾ കണ്ടുകെട്ടും; നിയമവുമായി കുവൈത്ത്
dot image

കുവൈത്തില്‍ ഗതാഗത നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ ഇനിമുതല്‍ രണ്ട് മാസത്തേക്ക് കണ്ടുകെട്ടുമെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്. അശ്രദ്ധമായ ഡ്രൈവിങ്, മനപൂര്‍വമുള്ള ഗതാഗത തടസ്സപ്പെടുത്തല്‍, അശാസ്ത്രീയമായ മറികടക്കല്‍ തുടങ്ങിയ ഗുരുതര നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയാണ് കടുത്ത നടപടി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഡ്രൈവര്‍മാരുടെ മോശം പെരുമാറ്റം നിയന്ത്രിക്കുന്നതിന്റെയും ഭാഗമായാണ് നടപടി.

നിയമലംഘകര്‍ക്ക് 20 ദിനാര്‍ വരെ പിഴ ചുമത്തുമെന്നും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. നിയമലംഘകരെ കണ്ടെത്തിന്നതിനായി കൂടുതല്‍ ക്യാമറകളും തിരക്കേറിയ പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണവും ശക്തമാക്കി. നിയമലംഘനം ആവര്‍ത്തിക്കുന്ന പ്രവാസികളെ പുതിയ നിയമപ്രകാരം രാജ്യത്തുനിന്ന് നാടുകടത്തുന്നതിനും വ്യവസ്ഥയുണ്ട്.

Content Highlights: Kuwait's General Traffic Department to confiscate vehicles for two months for traffic violations

dot image
To advertise here,contact us
dot image